പെൺകുട്ടിക്ക് നേരെ അശ്ലീല വീഡിയോ കാണിച്ചതിന് ‘പാൽ സ്വാമി’ പിടിയിൽ

നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് നേരെ അശ്ലീല വീഡിയോ കാണിച്ചുകൊടുത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വഴയില റാന്നി ലെയിനിൽ താമസിക്കുന്ന ‘പാൽ സ്വാമി’ എന്നറിയപ്പെടുന്ന ശ്രീജിത്തിനെ(41)യാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വഴയില റാന്നി ലെയിനിൽ താമസിക്കുന്ന ശ്രീജിത്ത് പാൽ സ്വാമി എന്നാണ് അറിയപ്പെടുന്നത്. കാഷായ വസ്ത്രം ധരിക്കുന്ന ശ്രീജിത്ത് സായി സ്വരൂപ് എന്നാണ് സ്വയം പരിചയപ്പെടുത്താറുള്ളത്.

പേരൂർക്കട സർക്കാർ ആശുപത്രിയിൽ നിന്നാണ് പാൽ സ്വാമിയെ പോലീസ് പിടികൂടിയത്. പനി ബാധിച്ച മാതാവിനൊപ്പം പേരൂർക്കട സർക്കാർ ആശുപത്രിയിലെത്തിയ നിയമ വിദ്യാർത്ഥിനിക്ക് നേരെയാണ് ഇയാൾ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചത്. നെട്ടയം സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയായിരുന്നു സ്വാമിയുടെ അശ്ലീല വീഡിയോ പ്രദർശനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാതാവ് ഡോക്ടറെ കാണിക്കാൻ പോയ സമയത്ത് ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിലിരിക്കുകയായിരുന്നു പെൺകുട്ടി.

പെൺകുട്ടിയുടെ കാറിന്റെ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന കാറിലായിരുന്നു പാൽ സ്വാമി. കാറിനുള്ളിലിരുന്നാണ് സ്വാമി മൊബൈൽ ഫോണിൽ പെൺകുട്ടിക്ക് നേരെ അശ്ലീല വീഡിയോ കാണിച്ചു കൊടുത്തത്.
അശ്ലീല വീഡിയോ തനിക്ക് നേരെ പ്രദർശിപ്പിച്ച സ്വാമിയെ കാറിൽ നിന്നിറക്കി പെൺകുട്ടി ചോദ്യം ചെയ്യുകയും കൈകാര്യം ചെയ്യുകയും ചെയ്തു.

പാൽ സ്വാമിയുടെ പക്കൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. ഈ രണ്ട് ഫോണുകളിലും നിറയെ അശ്ലീല ദൃശ്യങ്ങളാണെന്നാണ് പോലീസ് അറിയിച്ചത്.

Top