പാലയില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ലെന്നും ജോസ് ബലം പിടിക്കില്ലയെന്നും മാണി സി കാപ്പന്‍.യുഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കും: എം.പി ജോസഫ്

കൊച്ചി:ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം സിറ്റിങ് സീറ്റായ പാലയില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ലെന്ന് മാണി സി കാപ്പന്‍. ഇടതുമുന്നണിയില്‍ വിശ്വാസമുണ്ടെന്ന് എന്‍സിപി എംഎല്‍എ പറഞ്ഞു. പാലാ സീറ്റില്‍ ജോസ് ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ബാക്കി കാര്യങ്ങള്‍ എന്‍സിപി ചര്‍ച്ച ചെയ്യുമെന്നും കാപ്പന്‍ പ്രതികരിച്ചു.

പാലാ സീറ്റിനെച്ചൊല്ലി തര്‍ക്കം തുടരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മാണി സി കാപ്പനും ജോസ് കെ മാണിയും ഇന്നലെ വേദി പങ്കിട്ടിരുന്നു. ഗ്രീന്‍ ടൂറിസം കോംപ്ലക്‌സ് ഉദ്ഘാടനച്ചടങ്ങിലാണ് എംപിമാരായ ജോസ് കെ മാണിയും തോമസ് ചാഴിക്കാടനും കാപ്പനൊപ്പം പങ്കെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള കോണ്‍ഗ്രസ് മാണി പാലാ സീറ്റ് സംരക്ഷിക്കുമെന്ന് ജോസ് കെ മാണി ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. പാലാ സംരക്ഷിച്ച് മുന്നോട്ടുപോകണമെന്നത് കേരള കോണ്‍ഗ്രസിന്റെ ആഗ്രഹമാണ്. കെ എം മാണിയ്ക്ക് പാല വൈകാരിക ബന്ധമാണ്. ഹൃദയ വികാരമാണ്. കേരളാ കോണ്‍ഗ്രസ് എന്നാല്‍ പാലായാണ്. പാല എന്നാല്‍ മാണി സാറാണ്. അതൊക്കെ ഇടതുപക്ഷത്തിനറിയാം. മുന്നണി ഇക്കാര്യം ചര്‍ച്ച ചെയ്യട്ടെ.

ഈ ആവശ്യം എല്‍ഡിഎഫില്‍ ഉന്നയിക്കും. പരസ്യമായ ചര്‍ച്ചയ്ക്കില്ല. മുന്നണി തീരുമാനിക്കട്ടെ. മാണി സി കാപ്പന്റെ എതിര്‍പ്പ് എല്‍ഡിഎഫ് പരിഹരിക്കട്ടെ. ഇതിനേക്കാള്‍ പ്രയാസമുള്ള പ്രശ്നങ്ങള്‍ മുന്നണി പരിഹരിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാറുമായി നടത്തിയ ക്ലോസ് എന്‍കൗണ്ടര്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

കേരളാ കോണ്‍ഗ്രസിന്റെ ഹൃദയമാണ് പാല എങ്കില്‍ തന്റെ ചങ്കാണ് പാലയെന്ന പ്രസ്താവന മാണി സി കാപ്പന്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. എന്‍സിപി നേതൃയോഗത്തിന് ശേഷമാണ് പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയത്. കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റിലും മത്സരിക്കുമെന്ന് എന്‍സിപി നേതൃയോഗത്തിന് ശേഷം ടി പി പീതാംബരന്‍ മാസ്റ്ററും പ്രസ്താവിക്കുകയുണ്ടായി. ഇടതുമുന്നണിയില്‍ നിന്ന് നാല് സീറ്റില്‍ മത്സരിക്കുന്ന പാര്‍ട്ടിയാണ്. കഴിഞ്ഞ തവണ മൂന്ന് സീറ്റില്‍ ജയിച്ചു. നാല് സീറ്റും എന്‍സിപിയുടേത് തന്നെയാണെന്നും പീതാംബരന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

അതേസമയം പാലായിൽ യുഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് ജോസ് കെ മാണിയുടെ സഹോദരി ഭർത്താവ് എം.പി ജോസഫ്. തൊടുപുഴയിൽ പിജെ ജോസഫുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു പ്രതികരണം. പ്രതിസന്ധിഘട്ടങ്ങളിൽ പോലും യുഡിഎഫിനൊപ്പം നിലകൊണ്ട ആളാണ് കെ.എം മാണിയെന്നും ജോസ്. കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനം അംഗീകരിക്കാനാകില്ലെന്നും എം. പി. ജോസഫ് തൊടുപുഴയിൽ പറഞ്ഞു.അതേസമയം, ജോസ് കെ മാണിയുടെ ഇടതു പ്രവേശനത്തിൽ കേരള കോൺഗ്രസിലെ ഭൂരിപക്ഷംപേർക്കും അതൃപ്തിയാണെന്ന് പിജെ ജോസഫ്. കൂടുതൽ പേർ ജോസ് മാണി വിഭാഗം വിട്ട് വരും. തദ്ദേശ തെരെഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്‌ മത്സരിച്ച സീറ്റുകളിൽ ആദ്യ പരിഗണന നൽകേണ്ടത് തങ്ങൾക്കാണെന്നും പി.ജെ.ജോസഫ് തൊടുപുഴയിൽ പറഞ്ഞു

Top