പള്ളിക്കത്തോട് കാഞ്ഞിരമറ്റത്ത് മിൽക്ക് സൊസൈറ്റി മുൻ ഭാരവാഹിയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പള്ളിക്കത്തോട് :
കാഞ്ഞിരമറ്റത്ത് മിൽക്ക് സൊസൈറ്റി മുൻ ഭാരവാഹിയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പറമ്പുകാട്ടിൽ കെ.പി അബ്രാഹാമിനെ(63)യാണ് സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കാഞ്ഞിരമറ്റം കോ-ഓപ്പറേറ്റീവ് മിൽക്ക് സൊസൈറ്റി മുൻ പ്രസിഡന്റായിരുന്നു. രാവിലെ 5.30 ന് ജീവനക്കാരെത്തിയപ്പോഴാണ് ഇയാൾ സ്ഥാപനത്തിനുള്ളിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ സൊസൈറ്റി നേരത്തെ പുറത്താക്കിയിരുന്നു.മരണ കാരണം വ്യക്തമായിട്ടില്ല. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.-

Top