പ്രളയത്തില്‍ പമ്പാ തീരം ഇടിഞ്ഞപ്പോള്‍ പുറത്തുവന്നത് അപൂര്‍വ മണ്‍ശില്‍പങ്ങള്‍

പത്തനംതിട്ട: മഹാപ്രളയത്തെ തുടര്‍ന്ന് പമ്പാ തീരമിടിഞ്ഞപ്പോള്‍ പുറത്തു വന്നത് ചരിത്ര പ്രാധാന്യമുള്ള അപൂര്‍വ ശില്‍പങ്ങള്‍. ആറന്മുള ആഞ്ഞിലിമൂട്ടില്‍ക്കടവിന് സമീപമുള്ള നദീതീരത്ത് മണ്ണിടിഞ്ഞ ഭാഗത്തു നിന്നാണ് ഇവ കണ്ടെടുത്തത്. മണ്ണു ചുട്ടെടുക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കളിമണ്ണില്‍ നിര്‍മിച്ച വിഗ്രഹങ്ങളും ശില്‍പ്പങ്ങളുമാണ് പുറത്തു വന്നത്. നിര്‍മാണ ശൈലിയിലെ സൂക്ഷ്മത ആറന്മുളയുടെ പൗരാണിക പ്രാധാന്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ‘തിരുനിഴല്‍മാല’യെന്ന തമിഴ് ഗ്രന്ഥത്തില്‍ ആറന്മുളയുടെ ഒട്ടേറെ പ്രത്യേകതകള്‍ പരാമര്‍ശിക്കുന്നുണ്ട്. ആറന്മുളയ്ക്കും വൈവിധ്യമാര്‍ന്ന തമിഴ് പാരമ്പര്യവുമായി ബന്ധമുണ്ട്. ശില്‍പ്പങ്ങള്‍ പോലീസ് സാന്നിധ്യത്തില്‍ സുരക്ഷിതമായി ഏറ്റെടുത്തു. ശില്പങ്ങളുടെ പ്രത്യേകതകളും പഴക്കവും ഹെറിട്ടേജ് ഇന്‍സ്റ്റിട്യൂട്ടിലെ വിദഗ്ധരും പഠന വിധേയമാക്കും.

Top