പാമ്പാടി വെള്ളൂരിൽ കോൺഗ്രസ് രാഷ്ട്രീയമുപേക്ഷിച്ച് പ്രവർത്തകർ സിപിഐഎമ്മിനൊപ്പം

പാമ്പാടി :
വെള്ളൂരിൽ സിപിഐഎം പൊന്നപ്പൻസിറ്റി ബ്രാഞ്ച് സമ്മേളനത്തോട് അനുബന്ധിച്ച് കോൺഗ്രസ്‌ രാഷ്ട്രീയം ഉപേക്ഷിച്ച് സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചവർക്ക് സ്വീകരണം നൽകി. കോൺഗ്രസ്‌ രാഷ്ട്രീയം ഉപേക്ഷിച്ചു എത്തിയ പാറക്കൽ ഷിനു, നെടുംകേരി അനിൽകുമാർ, പാറാക്കൽ ബാബു എന്നിവരെ പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് രക്തഹാരമണിയിച്ച് സ്വീകരിച്ചു. ലോക്കൽ സെക്രട്ടറി പി. എ വർഗീസ്, ലോക്കൽ കമ്മിറ്റി അംഗം ടി. എസ് റെജി എന്നിവർ പങ്കെടുത്തു.വി

Top