പാരീസ് ഭീകരാക്രമണം നടത്തിയ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി ഫ്രാന്‍സ്”

പാരീസ്: പാരീസില്‍ ഇന്നലെ രാത്രി 120ഓളം പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണം നടത്തിയ മുഴുവന്‍ ഭീകരരും കൊല്ലപ്പെട്ടതായി ഫ്രാന്‍സ് വ്യക്തമാക്കി. ഇതില്‍ ഏഴ് ചാവേറുകളും സ്വയം ബോംബ് പൊട്ടിച്ച് മരിയ്ക്കുകയായിരുന്നു. ഒരാളെ സൈന്യം വധിച്ചു. മറ്റൊരു ഭീകരനെ പിടികൂടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഐസിസാണെന്നാണ് സംശയിയ്ക്കപ്പെടുന്നത്.രാജ്യത്തെ ആറ് പ്രധാന സ്ഥലങ്ങളിലായി ഒരേസമയമായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്. മദ്ധ്യപാരീസില്‍ ഷാര്‍ലി ഹെബ്&സ്വ്ഞ്;ദോ മാസികയുടെ ഓഫിസിന് ഇരുന്നൂറ് മീറ്റര്‍ മാത്രം അകലെയുള്ള ബാറ്റാക്ലാന്‍ തിയേറ്ററിലാണ് ആദ്യ ആക്രമണം ഉണ്ടായത്. ഈഗിള്‍സ് ഒഫ് ഡെത്ത് എന്ന മെറ്റല്‍ മ്യൂസിക് ബാന്‍ഡിന്റെ പരിപാടി നടന്നു കൊണ്ടിരിക്കെയാണ് അത്യാധുനിക കലാഷ്&സ്വ്ഞ്;നിക്കോവ് തോക്കുകളുമായി എത്തിയ ഭീകരര്‍ തുരുതുരാ നിറയൊഴിച്ചത്. 118 പേരാണ് ഇവിടെ മരിച്ചു വീണത്.PARIS

ആക്രമണം നടക്കുന്പോള്‍ ആയിരത്തോളം പേര്‍ പരിപാടി കാണാന്‍ എത്തിയിരുന്നു. വെടിയൊച്ച കേട്ടയുടന്‍ കാണികള്‍ പരിഭ്രാന്തരായി രക്ഷാമാര്‍ഗം തേടി പാഞ്ഞു. അല്ലാഹു അക്ബര്‍,​ ഇത് സിറിയയ്ക്കു വേണ്ടിയുള്ള ചോരപ്പുഴ ഒഴുക്കലാണ് എന്നിങ്ങനെ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു ഭീകരര്‍ വെടിയുതിര്‍ത്തതെന്ന് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.
പിന്നാലെ ബാസ്റ്റൈല്‍ പ്രദേശത്തെ ലെ പെറ്റിറ്റ് കാംബോഡ്ജിലെ കംബോഡിയന്‍ റെസ്റ്റോറന്രിലായിരുന്നു വെടിവയ്പ് ഉണ്ടായത്. ഇവിടെ 11 പേര്‍ മരിച്ചു. ബന്ദികളാക്കിയവരെ രക്ഷിക്കാനുള്ള പൊലീസ് ശ്രമത്തിനിടെ രണ്ട് ചാവേര്‍ ഭീകരര്‍ സ്വയം പൊട്ടിത്തെറിച്ചും നാശം വിതച്ചു. ഇതില്‍ നാലു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ലൂര്‍വ് ആര്‍ട്ട് ഗാലറി,​ പൊംപിഡൗ സെന്റര്‍,​ ലെസ് ഹാലെസ് ഷോപ്പിംഗ് സെന്റര്‍ എന്നിവിടങ്ങളിലും വെടിവയ്പുണ്ടായി.
അഞ്ച് മൈല്‍ അകലെ വടക്കന്‍ പാരീസില്‍ ഫ്രാന്‍സും ജര്‍മ്മനിയും തമ്മിലുള്ള സൗഹൃദ ഫുട്&സ്വ്ഞ്;ബോള്‍ മത്സരം നടക്കുന്നതിനിടെ സ്റ്റേഡ് ഡി ഫ്രാന്‍സ് സ്പോര്‍ട്സ് സ്റ്റേഡിയത്തിന് സമീപവും രണ്ട് ചാവേറുകള്‍ പൊട്ടിത്തെറിച്ചു. മത്സരം കാണാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലെന്ദോയെ ഹെലികോപ്ടറില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. ഭീകരരെ മുഴുവന്‍ വധിച്ചതായി പൊലീസ് മേധാവിയെ ഉദ്ധരിച്ചു കൊണ്ട് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top