കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

കൊച്ചി:കേരളത്തിൽ ബിജെപി നിലം തൊടില്ല.. തിരുവനന്തപുരവും പത്തനംതിട്ടയും തൃശൂരും യുഡിഎഫ് ജയിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി . ബിജെപി ഒരു ഭീഷണിയാവില്ല. തിരുവനന്തപുരത്ത് ശശി തരൂരും പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണിയും തൃശൂരില്‍ ടിഎന്‍ പ്രതാപനും ഉറപ്പായും ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും തൃശൂരില്‍ സുരേഷ് ഗോപിയും ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ മണ്ഡലങ്ങളിലെ പോര് ശക്തമായി. ബിജെപി നിര്‍ണ്ണായക ശക്തിയായെന്ന് സമ്മതിക്കുന്നുണ്ടെങ്കിലു വിജയിക്കാന്‍ കഴിയുന്ന വോട്ടുകള്‍ മൂന്നിടത്തും അവര്‍ക്ക് നേടാന്‍ കഴിയില്ലെന്നാണ് ഇടത്-വലത് മുന്നണികള്‍ അവകാശപ്പെടുന്നത്. എത്ര തന്നെ അടിയൊഴുക്ക് ഉണ്ടായാലും മുന്ന് സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തന്നെ ജയിക്കുമെന്നാണ് കെസി വേണുഗോപാല്‍ അഭിപ്രയാപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളാണ് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവ. കഴിഞ്ഞ കാലങ്ങളില്‍ തിരുവനന്തപുരത്ത് മാത്രമായിരുന്നു ത്രികോണ മത്സരം നിലനിന്നിരുന്നതെങ്കില്‍ ഇത്തവണ അത് മറ്റ് രണ്ട് മണ്ഡലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനായാത് ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ്.

തൃശൂരില്‍ സുരേഷ് ഗോപിയുടെ വരവോടെയുണ്ടായ അടിയൊഴുക്കുകളില്‍ കെപിസിസി യോഗത്തില്‍ ടിഎന്‍ പ്രതാപന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എന്തൊക്കെ അടിയൊഴുക്കുകള്‍ ഉണ്ടായാലും തൃശൂരിലടക്കം കോണ്‍ഗ്രസ് വിജയിക്കുമെന്ന് കെസി വേണുഗോപാല്‍ അഭിപ്രായപ്പെടുന്നത്. ത‍ൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വന്നത് യുഡിഎഫിന്‍റെ വിജയ പ്രതീക്ഷയെ ബാധിച്ചിട്ടുണ്ടെന്നായിരുന്നു ടിഎന്‍ പ്രതാപന്‍ വ്യക്തമാക്കിയത്.

ബിഡിജെഎസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത ബിജെപി സുരേഷ് ഗോപിയെ രംഗത്ത് ഇറക്കിയതോടെ ഭൂരിപക്ഷ സമുദായങ്ങളുടേതടക്കമുള്ള വലിയൊരു വിഭാഗം ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്നും ഇത് യുഡിഎഫിന് തിരിച്ചടിയാവുമെന്നാണ് പ്രതാപന്‍ പറ‍ഞ്ഞത് നായര്‍ വോട്ടുകള്‍ വിചാരിക്കാത്ത അടിയൊഴുക്കുകളാണ് പലമേഖലയിലും സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ഉണ്ടായത്. ഹിന്ദു വോട്ടുകള്‍ പ്രത്യേകിച്ച് നായര്‍ വോട്ടുകള്‍ ബിജെപിയിലേക്ക് പോയിട്ടുണ്ടാവും, അങ്ങനെയങ്കില്‍ അത് യുഡിഎഫിന് തിരിച്ചടിയാണ്. തൃശൂരില്‍ നിന്ന് നെഗറ്റീവ് ഫലവും പ്രതീക്ഷിക്കണമെന്നും പ്രതാപന്‍ യോഗത്തെ അറിയിച്ചിരുന്നു.

സുരേഷ് ഗോപിക്കായി ശക്തമായ പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ നടന്നത്. വലിയതോതില്‍ ഹിന്ദുവോട്ടുകളുടെ ഏകീകരണം ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. പരമ്പരാഗതമായി യുഡിഎഫിന് ലഭിക്കുന്ന വോട്ടുകളെയാണ് ഇത് ചോര്‍ത്തിയതെന്ന സംശയമാണ് ടിഎന്‍ പ്രതാപന്‍റെ ആശങ്കയ്ക്ക കാരണം.

Top