കൊച്ചി:ഉമ്മൻ ചാണ്ടിയുടെ ഭീഷണി കോൺഗ്രസ് ഹൈക്കമാന്റിന് നേരെ വീണ്ടും ഉയർന്നിരിക്കയാണ് ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തി കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പിൽ അടുപ്പക്കാർ തിരുകി കയറ്റിയ അതെ തന്ത്രം തന്നെയാണ് ഇപ്പോഴും നടത്തുന്നത് .ഡൽഹിയിലേക്ക് വിളിപ്പിച്ച് ഉമ്മൻ ചാണ്ടി അവിടെ എത്താതെ നേരെ കോട്ടയത്ത് എത്തിയതായാണ് വിവരം .വയനാട്ടിൽ സിദ്ദിഖിനെ വേണം എന്ന് തന്നെയാണ് ആവശ്യം .
ഇടുക്കി ഡീനിന് പിടിച്ച് വാങ്ങുകയായിരുന്നു .അതെ സമയം കോൺഗ്രസിൽ പൊട്ടിത്തെറി തുടരുകയാണ് .എറണാകുളത്തും കാസറഗോഡും പ്രതിഷേധം ശക്തമാണ് .ടോം വടക്കന് ശേഷം കെവി തോമസാകുമോ ബിജെപിയിലെത്തുന്ന അടുത്ത കോണ്‍ഗ്രസ് നേതാവ് എന്നതാണിപ്പോള്‍ ഏറ്റവും വലിയ ആകാംഷ. കെവി തോമസിനെ പിടിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസും ചാടിക്കാന്‍ ബിജെപിയും ശ്രമം നടത്തുന്നു. അനുനയ ചര്‍ച്ചയുമായി എത്തിയ രമേശ് ചെന്നിത്തലയുടെ നീക്കം പാളിപ്പോയി എന്നതാണ് ഏറ്റവും പുതിയ വിവരം. മാത്രമല്ല കെവി തോമസ് ചെന്നിത്തലയോട് പൊട്ടിത്തെറിക്കുകയുമുണ്ടായി.
lഎറണാകുളത്തെ സിറ്റിംഗ് എംപിയായ കെവി തോമസിന് ഇത്തവണ സീറ്റ് ലഭിച്ചേക്കില്ല എന്നുളള അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. എങ്കിലും സീറ്റ് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കെവി തോമസ്. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ സീറ്റ് ഹൈബി ഈഡന്‍ കൊണ്ടുപോയി. സീറ്റില്ലെന്ന വിവരം തന്നെ അറിയിക്കുക പോലും ചെയ്യാതിരുന്നത് കെവി തോമസിനെ ക്ഷുഭിതനാക്കി. ബിജെപിയിലേക്ക് പോയേക്കും എന്നുളള സൂചന തരുന്ന വിധത്തില്‍ വരെ അദ്ദേഹം പ്രതികരിച്ചു. ഇതോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് അപകടം മണത്തത്.ടോം വടക്കന്‍ പോയതിന്റെ ക്ഷീണം മാറാതിരിക്കുന്ന കോണ്‍ഗ്രസിന് കെവി തോമസ് കൂടി ബിജെപിയിലേക്ക് പോയാല്‍ നാണക്കേട് കൊണ്ട് തല ഉയര്‍ത്താനാവില്ല. ഇതോടെ സോണിയാ ഗാന്ധി ഇടപെട്ടു. കെവി തോമസിനെ അനുനയിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധിക്ക് പ്രത്യേക നിര്‍ദേശം തന്നെ നല്‍കി.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/