കുട്ടികളോട് അതിക്രമം കാണിച്ചാല്‍ ലൈംഗീക ശേഷി ഇല്ലാതാക്കാന്‍ അനുമതി നല്‍കുന്ന ബില്ല് പാര്‍ലിമെന്റില്‍ പാസാക്കി

കസാഖിസ്ഥാന്‍: കുട്ടികളെ ലൈഗിംക ആക്രമണങ്ങള്‍ക്ക് ഇരയാക്കുന്നവരുടെ ലൈംഗികശേഷി ഇല്ലാതാക്കാന്‍ അനുമതി നല്‍കുന്ന ബില്‍ പാര്‍ലമെന്റില്‍ പാസായി. കസാഖിസ്ഥാന്‍ പാര്‍ലമെന്റിലാണ് കുത്തിവയ്പിലൂടെ ലൈംഗികശേഷി ഇല്ലാതാക്കാന്‍ അനുവദിക്കുന്ന ബില്‍ പാസായത്. വളരെ ഏറെ ലൈംഗിക അതിക്രമങ്ങള്‍ കുട്ടികള്‍ക്ക് നേരെ രാജ്യത്ത് നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നിയമത്തെ കുറിച്ച് കസാഖിസ്ഥാന്‍ പാര്‍ലമെന്റ് ആലോചിച്ചത്.

വര്‍ഷങ്ങളായി വര്‍ദ്ധിച്ചു വരുന്ന കുട്ടികള്‍ക്കെതിരെയുള്ള ഉപദ്രവങ്ങള്‍ക്ക് അറുതി വരുത്താനാണ് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ അടക്കമുള്ളവര്‍ നിര്‍ദ്ദേശിച്ച നിയമത്തിനായി പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നത്. എന്നാല്‍ കോടതിയുടെ അനുമതി ഇല്ലാതെ നിയമം പാസാക്കാന്‍ സാധിക്കുകയില്ല. കോടതി ഈ നിയമത്തിന്റെ പ്രായോഗികതയെ കുറിച്ച് വിശദമായ ആലോചനക്ക് മെഡിക്കല്‍ അതോറിറ്റിയുടെ സഹായം തേടിയിരിക്കുകയാണ്. പ്രതിരോധ ശിക്ഷാനടപടി എന്ന രീതിയിലാണ് നിയമം നടപ്പാക്കുക. പാര്‍ലമെന്റില്‍ നിന്നും ബില്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.

Top