ദുബായില്‍ നിന്നും പോയ ഫ്‌ളൈ ദുബായ് വിമാനം റഷ്യന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്നു; 61യാത്രക്കാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

മോസ്‌കോ: ദുബായില്‍ നിന്ന് റഷ്യയിലേക്ക് പോയ ഫ്‌ളൈ ദുബായ് വിമാനം തകര്‍ന്ന് 61 പേര്‍ മരിച്ചു. തെക്കന്‍ റഷ്യയിലെ റോസ്‌തോവ് ഓണ്‍ഡോണ്‍ വിമാനത്താവളത്തിലാണ് ദുരന്തമുണ്ടായത്. എഫ്.ഇസ്ഡ് 981 ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. ഇറങ്ങുന്നതിനിടെ വിമാനത്തിന് തീ പിടിക്കുകയായിരുന്നു.

റണ്‍വേയിലെ മൂടല്‍ മഞ്ഞാണ് അപകടകാരണമെന്ന് കരുതുന്നു. ആദ്യശ്രമത്തില്‍ ഇറക്കാന്‍ സാധിക്കാതെ പറന്നുയര്‍ന്ന വിമാനം, രണ്ടാമതും ഇറക്കാന്‍ ശ്രമിക്കുമ്പോഴാണ് ദുരന്തമുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top