ഡബ്‌ളിന്‍: എയര്‍ഹോസ്റ്റസുമായി സെക്‌സ് ചെയ്‌യണമെന്ന് യാത്രക്കാരന്‍ ആവശ്യപെ്പട്ടതിനെ തുടര്‍ന്ന് ഡബ്‌ളിന്‍ടര്‍ക്കി വിമാനം അടിയന്തരമായി നിലത്തിറക്കി. അയര്‍ലണ്ടിലെ ഡബ്‌ളിനില്‍ നിന്ന് യാത്ര പുറപെ്പട്ട വിമാനം ബെല്‍ഗ്രേഡിലാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്.
ബല്‍ഗ്രേഡിലെ ടെല്‍സ എയര്‍പോര്‍ട്ടിലാണ് വിമാനം ഇറക്കിയത്. മദ്യപിച്ച് ലക്കുകെട്ട ഒരു ഐറിഷ് പൗരനാണ് എയര്‍ഹോസ്റ്റസിനെ സെക്‌സിന് നിര്‍ബന്ധിച്ചത്. മദ്യപിച്ച് വെളിവുകെട്ട ഇയാള്‍ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു എയര്‍ ഹോസ്റ്റസിനെ സെക്‌സിന് നിര്‍ബന്ധിച്ചു. സുഹൃത്തുക്കളുമായി ഡബ്‌ളിനില്‍ നിന്ന് ഇസ്മിറിലേക്ക് പോകുന്നതിനാണ് ഇയാള്‍ വിമാനത്തില്‍ കയറിയത്.ഇയാളുടെ സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നു. ഇയാളും സുഹൃത്തുക്കളും കാരണം വിമാനം ഏകദേശം പത്ത് മണിക്കൂറോളം വൈകി. കീഴ്‌പെ്പടുത്താന്‍ ശ്രമിച്ച സെക്യുരിറ്റി ജീവനക്കാരെയും ഇയാള്‍ ആക്രമിച്ചു.


