ന്യുഡൽഹി : പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്‍റെ മുന്‍ കേന്ദ്ര മന്ത്രിയായ പിജെ കുര്യനെയും ബിജെപി പരിഗണിക്കുന്നതാണ് റിപ്പോർട്ട് .കുര്യനെ മത്സരിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വമാണ് ഈ നീക്കം നടത്തുന്നത് എന്നാണ് വിവരം. കേന്ദ്രത്തിലെ ഉന്നത ക്യാബിനറ്റ് മന്ത്രി കുര്യനുമായി ബന്ധപ്പെടുന്നു എന്നും സൂചനയുണ്ട് .കുര്യനെ മത്സരിപ്പിക്കുന്നതുമായി ഇതിന്‍റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. ബി രാധാകൃഷണമേനോനെ സ്ഥാനാര്ഥിയാക്കണം എന്ന എൻഎസ്എസ് ആവശ്യം ഇതുവരെ ബിജെപി തള്ളിക്കളഞ്ഞിട്ടുമില്ല എന്നാണ് സൂചന .
അതേസമയം എല്ലാ മണ്ഡലങ്ങളേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും ബിജെപി പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ മാത്രം പ്രഖ്യാപിക്കാത്തതിനെതിരെ അണികളില്‍ അതൃപ്തി ശക്തമാണ്. കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ആവശ്യംകേന്ദ്ര നേതൃത്വത്തിന്‍റെ തിരുമാനത്തിനെതിരെ അതൃപ്തിയുമായി മുരളീധരപക്ഷം രംഗത്തെത്തി കഴിഞ്ഞു. അതൃപ്തിയോട് കെ സുരേന്ദ്രന്‍ ഇനിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നാണ് മുരളീധരപക്ഷം ഉയര്‍ത്തുന്ന വാദം. എന്നാല്‍ ഇത് പരാതിയായി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ കെ സുരേന്ദ്രനും അതൃപ്തിയുണ്ട്. സുരേന്ദ്രന്‍റെ പേര് തന്നെയായിരുന്നു തുടക്കം മുതല്‍ പത്തംതിട്ടയില്‍ ഉയര്‍ന്ന് കേട്ടത്. ‘ശബരിമല നായകന്‍’ എന്ന അപ്രഖ്യാപിത പദവിയും ഇതിനായി സുരേന്ദ്രനെ തുണച്ചിരുന്നു.
ഒരു ഘട്ടത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള മണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്ന പ്രചരണം ശക്തമായിരുന്നുവെങ്കിലും പ്രവര്‍ത്തകരില്‍ ഒരു വിഭാഗം രംഗത്തെത്തിയതോടെ നേതൃത്വം തിരുമാനം മാറ്റിയെന്നായിരുന്നു റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതൃത്വവും സുരേന്ദ്രനെ മത്സരിപ്പിക്കുന്നതിനായി നേരിട്ട് ഇടപെട്ടിരുന്നു. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തിലുള്ള ആശങ്കയാണ് തിരുമാനം വൈകാന്‍ കാരണമെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/