കോൺഗ്രസിൽ അടി തുടങ്ങി !തിരുവല്ലയെ ചൊല്ലി പിജെ കുര്യനെതിരെ പടയൊരുക്കം.

കൊച്ചി:തിരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിൽ ഗ്രുപ്പ് നേതാക്കളും തമ്മിൽ അടി തുടങ്ങി .തിരഞ്ഞെടുപ്പിൽ മത്സരിക്കുക സീറ്റുറപ്പിക്കുക എന്നതിനെ ചൊല്ലി കരുനീക്കം നടക്കുകയാണ് .നേതാക്കൾ തമ്മിലും പടയൊരുക്കം ശക്തമായിരിക്കയാണ് .കെപിസിസി പുനസംഘടനയ്ക്ക് പിന്നാലെ തന്നെ കോണ്‍ഗ്രസില്‍ കെ മുരളീധരന്‍ അടക്കമുളള നേതാക്കള്‍ എതിര്‍ശബ്ദം ഉയര്‍ന്നിരുന്നു. മാത്രമല്ല മുരളീധരന്‍ അടക്കമുളള എംപിമാര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള താല്‍പര്യവും പാര്‍ട്ടിക്കുളളില്‍ വലിയ ചര്‍ച്ചയും വിവാദവും ആയിരുന്നു. അതിനിടെയാണ് പിജെ കുര്യന് എതിരെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിജെ കുര്യന്‍ ആയിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതോടെയാണ് കുര്യനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കത്തിന് തുടക്കമിട്ടത്. കുര്യന്‍ പക്ഷപാതിത്വം കാണിക്കുന്നു എന്നതാണ് പ്രധാനമായും കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നത്.  ചില കോണ്‍ഗ്രസ് നേതാക്കളെ കുര്യന്‍ അവഗണിക്കുന്നുവെന്നും ഒരു വിഭാഗത്തെ ഒഴിവാക്കുന്നു എന്നുമാണ് പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ ഉയരുന്ന ആക്ഷേപം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുര്യന്‍ മത്സരിക്കുന്നുവെന്ന അഭ്യൂഹം പരന്നതിന് പിറകെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായും രംഗത്ത് എത്തി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പളളിയില്‍ ഒരു വിഭാഗം പിജെ കുര്യന്റെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്.  പിജെ കുര്യനെതിരെ പ്രാദേശിക നേതാക്കള്‍ നിരവധി ആരോപണങ്ങള്‍ ആണ് ഉന്നയിക്കുന്നത്. അടുത്തിടെ കോണ്‍ഗ്രസ് ബോക്ക് പ്രസിഡണ്ടിനെ ഒഴിവാക്കി സംസ്ഥാന നേതൃത്വം പുതിയ ആളെ നിയോഗിച്ചിരുന്നു. ബ്ലോക്ക് പ്രസിഡണ്ടിനെ തെറിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പിജെ കുര്യന്‍ ആണെന്നാണ് പ്രാദേശിക നേതൃത്വം ആരോപിക്കുന്നത്.

Top