അതീവ വിനാശകാരിയായ ചുഴലിക്കാറ്റ് പെട്രീഷ്യ ചുഴലിക്കാറ്റ് മെക്സിക്കന്‍ തീരത്ത് ആഞ്ഞടിച്ചു.265 കിലോമീറ്റര്‍ വേഗതയില്‍

മെക്സികോ സിറ്റി: അമേരിക്കന്‍ വന്‍കരയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് പെട്രീഷ്യ മെക്സിക്കന്‍ തീരത്ത്.അതീവ വിനാശകാരിയായ ചുഴലിക്കാറ്റുകളുടെ ഗണമായ കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തിയിരുന്ന പെട്രീഷ്യ കിലോമീറ്ററില്‍ 265 കിലോമീറ്റര്‍ വേഗതയിലാണ് കരയിലെത്തിയത്. കനത്ത മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതിനാല്‍ അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെക്‌സിക്കോയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.പടിഞ്ഞാറന്‍ മെക്സികോയില്‍ ജാലിസ്കോനഗരത്തിലെ ജനവാസം കുറഞ്ഞ മേഖലയിലാണണ് കാറ്റ് ആഞ്ഞടിച്ചത്. വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുമെന്നാണ് കരുതുന്നത്. മെക്സികോയില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്.

ലോകത്തെ ശക്തിയേറിയ ചുഴലിക്കാറ്റ് എന്ന വിഭാഗത്തില്‍ അഞ്ചാം കാറ്റഗറിയിലാണ് പെട്രീഷ്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വരും മണിക്കൂറുകളില്‍ കാറ്റിന്‍െറ ശക്തി കുറയുമെന്നും യു.എസിലെ ചുഴലിക്കാറ്റ് പഠന കേന്ദ്രം അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെക്സിക്കന്‍ അധികൃതരുടെ കണക്കനുസരിച്ച് നാല് ലക്ഷത്തോളം പേരാണ് അപകട മേഖലയിലുള്ളത്.ചുഴലിക്കാറ്റ് തീരത്തത്തെുന്നതിന് മുമ്പായി അപകട സാധ്യതാ മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. ലക്ഷക്കണക്കിന് പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ജലിസ്കോ, കൊലിമ, ഗരീരോ സംസ്ഥാനങ്ങളിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. സുരക്ഷിത താവളങ്ങളിലേക്ക് മാറണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് നിര്‍ദേശിച്ചുണ്ട്.
ട്രെയിന്‍,വിമാന സര്‍വീസുകള്‍, റോഡ് ഗതാഗതം എന്നിവയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പസഫിക് മേഖലയില്‍ പെട്രീഷ്യ ചുഴലിക്കാറ്റ് രൂപപ്പെട്ടത്. തുടക്കത്തില്‍ സാധാരണ ചുഴലിക്കാറ്റിന്റെ ഗണത്തില്‍ പെടുത്തിയ പെട്രീഷ്യ 36 മണിക്കൂറുകള്‍ പിന്നിട്ടതോടെ ശക്തി പ്രാപിക്കുകയായിരുന്നു. പസഫിക്- അറ്റ്‌ലാന്റിക് മേഖലയില്‍ ഇതുവരെ വീശിയതില്‍ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് പെട്രീഷ്യ. ശക്തി കുറഞ്ഞതോടെ കാറ്റഗറി അഞ്ചില്‍ നിന്നും കാറ്റഗറി നാലിലേക്ക് എത്തിയ ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ വേഗത കുറഞ്ഞ്  ഉഷ്ണമേഖല കൊടുങ്കാറ്റായി രൂപപ്പെടുമെന്നാണ് കരുതുന്നത്.

Top