
തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് ലോകമെങ്ങും നിന്നും സഹായം പ്രവഹിക്കുമ്പോള്‍ മലയാളത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസ് എവിടെയാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എയുടെ ചോദ്യം. പ്രളയദുരന്തം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് പിസി യേശുദാസ് എവിടെയെന്ന് ചോദിച്ചത്.
മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം സംസാരിച്ചു കൊണ്ടിരിക്കെയാണ് ഇടയ്ക്ക് കയറി പിസിയുടെ ചോദ്യം. യേശുദാസിനൊപ്പം പേരെടുത്ത് പറയാതെ ചില സാഹിത്യകാരന്മാരെയും പിസി വിമര്‍ശിച്ചു.
പിസിയുടെ ചോദ്യത്തിന് പിന്നാലെ യേശുദാസ് കേരളത്തില്‍ ഇല്ലായെന്നും അദ്ദേഹം അമേരിക്കയിലാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. യേശുദാസ് തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും കേരളത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും താന്‍ ഒപ്പം ഉണ്ടെന്നും പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.