ജോർജ്‌ അച്ചായന് മുന്നിൽ സാക്ഷാൽ പിണറായിയും പുതുപ്പള്ളി കുഞ്ഞൂഞ്ഞും അടിയറവ് പറഞ്ഞു.മുസ്ലിം തീവ്രവാദികളെ വെല്ലുവിളിച്ച് പിസി ജോർജ് !പൂഞ്ഞാർ കടുവ ഇത്തവണയും കിടുക്കും

രാഷ്ട്രീയത്തിലെ പുലിയും കടുവയും ആണ് സാക്ഷാൽ പൂഞ്ഞാർ മണ്ഡലത്തിൽ മസ്തകം വിരിച്ച് നിൽക്കുന്ന പിസി ജോർജ് എന്ന പ്ലാത്തോട്ടം അച്ചായൻ .പൂഞ്ഞാർ അച്ചായൻ ഇപ്പോൾ കേരളക്കരയിലെ ഒറ്റയാൻ കടുവയാണ് ,പുലിയാണ് സിംഹമാണ് .ആരെയും കൂസാ ത്ത ഒറ്റകൊമ്പൻ എന്ന് വേണമെങ്കിലും പറയാം .ഇടക്കിടക്ക് ഒരു കൂസലും ഇല്ലാതെ ചിഹ്നം വിളിക്കും .മുക്രയിടും .മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ പോയാലും മുസ്ലിം സമുദായം എതിർത്താലും മറ്റ് വിഭാഗങ്ങളെ കൂടെ കൂട്ടി അവർക്കായി നെഞ്ചുവിരിച്ച് നിന്ന് വോട്ടു ബാങ്ക് സൃഷ്ടിച്ചിരിക്കയാണ് പി സി ജോർജ് .ഇന്നലെ വന്ന മനോരമ സർവേയിലും പൂഞ്ഞാറിൽ ജോർജ് വിജയിക്കും എന്നാണ് സർവേ .

പൂഞ്ഞാറില്‍ കടുത്തമല്‍സരം നടക്കുന്നുവെന്നാണ് സര്‍വേ പറയുന്നത് . എല്‍ഡിഎഫിനേയും യുഡിഎഫിനേയും മറികടന്ന് ജോർജ്ജ് ഭൂരിപക്ഷം നേടുമെന്ന് സര്‍വേ സൂചന നല്‍കുന്നു. 3.5 ശതമാനം ലീഡില്‍ പിസി ജോര്‍ജ് എത്തുമെന്നാണ് മനോരമ നല്‍കുന്നു സര്‍വേ. സത്യത്തിൽ ജോർജ്ജ് പുലി യും കടുവയും ആണോ ? ഈ രണ്ടു പേരും തമ്മിലുള്ള വ്യത്യാസം പലർക്കും അറിയാത്തതിനാൽ ചിലപ്പോൾ പുലിയെ കയറി കടുവയെന്നും കടുവയെ പുലിയെന്നും വിളിക്കുന്നത് പതിവാണ്. എന്നാൽ ഈ രണ്ടു നാമങ്ങളും സ്വന്തം മേൽവിലാസമായി കൊണ്ടുനടക്കുന്നത് സാക്ഷാൽ പൂഞ്ഞാറ്റിലെ പി സി ജോർജ്ജ് എന്ന ജോർജ് അച്ചായനാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി സി നാട്ടുകാരുടെ അച്ചായനാണ് .വേണ്ടി വന്നാൽ തോക്കുപോലും എടുക്കാൻ കഴിവും ധൈര്യവുമുള്ള ഇമ്മണി ചെറിയ ഒരു ജന്മി .പൂഞ്ഞാർ ർ രാജവംശം പോലെ ആഢ്യത്വം ഉള്ള അച്ചായൻ ഇപ്പോൾ ജനപക്ഷം എന്ന പാർട്ടിയുടെ സ്വന്തം നേതാവാണ് .എവിടെയൊക്കെ ഈ പാർട്ടിക്ക് അണികൾ വേരുകൾ ഉണ്ട് എന്നൊന്നും ചോദിക്കരുത് . സംശയിക്കേണ്ട പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലും പാലായിലും കോട്ടയത്തും അച്ചായൻ പുലി തന്നെയാണ് .ഒരു മുന്നണിയും, ഇല്ലാതെ കഴിഞ്ഞ തവണ ഒറ്റയാനായി നിന്ന് പോരാടി വിജയിച്ചു .

ഇതുവരെ അമ്പത് വര്ഷം പുതുപ്പള്ളി രാജാവായി വാഴുന്ന ഉമ്മൻ ചാണ്ടിയെക്കാളും വിവരമുള്ള രാഷ്ട്രീയ നേതാവാണ് ജോർജ് അച്ചായൻ .മകനെ ഒരു സുപ്രഭാതത്തിൽ കെട്ടിയിറക്കാതെ മകൻ ഷോൺ ജോർജിനെ ജില്ലാ പഞ്ചായത്തിലേക്ക് നിർത്തി മത്സരിപ്പിച്ച് വിജയിപ്പിച്ചു .

50 വര്ഷം എം എൽ ആയിട്ടും ഉമ്മൻ ചാണ്ടിക്ക് മകൻ ചാണ്ടി ഉമ്മാനെ ഒരു പഞ്ചായത്ത് മെമ്പർ പോലും ആക്കാനായില്ല .ചെക്കനെ കെട്ടിച്ചു വിട്ടു ഒരു കുടുംബജീവിതം ഒരുക്കാനായിട്ടില്ല .ഇപ്പോഴോ കെട്ടിയിറക്കിയപ്പോൾ നടത്തിയ പി ആർ വർക്കും പൊളിഞ്ഞു .കേരളത്തിലെ ക്രിസ്ത്യാനികൾക്ക് മുന്നിൽ പേടിച്ചിട്ട് ഇപ്പോൾ തലയിൽ മുണ്ടിട്ടാണിറങ്ങുന്നത് .മലപ്പുറത്ത് പോയി ലീഗിനെ സുഖിപ്പിക്കാൻ ക്രിസ്ത്യാനികളെ മൊത്തം അവഹേളിച്ചു .ഇനിയിപ്പോൾ രാഷ്ട്രീയത്തിൽ അല്ല പുറത്തുപോലും ഇറങ്ങാനാകാത്ത ദയനീയതയിലാണ് .

അപ്പോൾ അച്ചായൻ തനി കടുവയും പുലിയും ഒറ്റയാനുമൊക്കയാണ് .ഇപ്പോൾ ഇതാ വീണ്ടും വിജയിക്കാൻ പോകുന്നു .എല്ലാക്കാലത്തും ഒപ്പം നിന്ന് വിജയിപ്പിച്ച മുസ്ലിം സമുദായത്തെ മൊത്തം വെല്ലുവിളിച്ചാണ് പൂഞ്ഞാർ അച്ചായൻ തിരഞ്ഞെടുപ്പിനെ നേരിടുന്നത് .അതിനാൽ തന്നെ

കടുവയും പുലിയും എന്ന നാമങ്ങൾ സ്വന്തം മേൽവിലാസമായി കൊണ്ടുനടക്കുന്ന ഓരോരെയൊരു രാഷ്ട്രീയ നേതാവാണ് പ്ലാത്തോട്ടത്തിൽ ചാക്കോ ജോർജ് എന്ന സാക്ഷാൽ പി സി ജോർജ് മാത്രമാകുന്നു. അതെ, പൂഞ്ഞാർ എം എൽ എ, പി സി ജോർജ് .

ചില ദുർബല നിമിഷങ്ങളിൽ അതിരുവിടുന്ന വങ്കത്തരം പറയുമെങ്കിലും പി സി കേരള രാഷ്ട്രീയത്തിലെ ഒരു പ്രതിഭാസം എന്നല്ല മഹാപ്രതിഭാസം തന്നെയാകുന്നു. കോട്ടയം ജില്ലയിലെ തന്നെ, അതും കെ എം മാണിയുടെ സ്വന്തം പാലായോട് ചേർന്നു സ്ഥിതി ചെയ്യുന്ന പൂഞ്ഞാർ നിയമസഭ മണ്ഡലത്തിൽ നിന്നുമുള്ള പി സിയുടെ തുടർ വിജയങ്ങൾ സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്.

1980 മുതൽ പി സി പൂഞ്ഞാറിന്റെ സ്വന്തം എം എൽ എ ആണെന്നതല്ല, കേരളത്തിലെ ഇടതു -വലതു മുന്നണികൾക്കൊപ്പം നിന്ന് മാത്രമല്ല ഒറ്റയ്ക്ക് നിന്നും പോരാടി ജയിച്ച ചരിത്രം കൂടി ഉണ്ടെന്നതാണ് കേരള രാഷ്ട്രീയത്തിൽ അയാളെ വ്യത്യസ്തനാക്കുന്നത് . വാടാ എന്ന് ചോദിച്ചാൽ പോടാ എന്ന് മുണ്ട് മാടിക്കുത്തി ഇറങ്ങുന്ന ജോർജ് വായിൽ വരുന്നതൊക്കെ പറയും .പക്ഷെ പൂഞ്ഞാറുകാർക്ക് പെരുത്ത ഇഷ്ടമാണ് .

ഏറെക്കാലം ശത്രു പക്ഷത്തു നിറുത്തുക മാത്രമല്ല നിഴലിൽ കുത്തി സംഹരിച്ചു പോന്ന കെ എം മാണിയെ കൂട്ടുപിടിച്ചു യു ഡി എഫ് സർക്കാരിൽ ചീഫ് വിപ്പ് വരെയായ പി സി യെ കയ്യിലിരുപ്പ് കണ്ടു മുന്നണിയിൽ ഉള്ളവർ പോലും ‘ചീപ് വിപ്’ എന്ന് വിളിച്ച ചരിത്രമുണ്ട്.

പി സി യിൽ ആരോപിക്കപ്പെടുന്ന കുറ്റം സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് . ഫ്രാങ്കോ ബിഷപ്പ് കേസിലടക്കം സ്വീകരിച്ച നിലപാടുകളുടെ പേരിൽ ‘ സ്ത്രീ വിരുദ്ധൻ ‘ പട്ടവും നമ്മുടെ പി സി ക്കു ചാർത്തി കിട്ടുകയും ഉണ്ടായിട്ടുണ്ട്. ഐശ്വര്യം ആയാലും ശാപമായാലും പി സി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു തന്നെ നിന്നിരുന്ന ആളാണ് .നടി ആക്രമിക്കപ്പെട്ട സമയത്ത് നടിക്ക് എതിരെ പി സി ഉയർത്തിയ വിവാദങ്ങൾ ചെറുതലായിരുന്നു .സുപ്രീം കോടതി വരെ എത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഉണ്ടായി .എന്നാൽ ഒന്നിലും കൂസാതെ എല്ലാം നേരിട്ട് പോരാടി.വാർത്തകളിലും ചാനൽ ചർച്ചകളിലും നിറഞ്ഞു നിന്നിരുന്ന പി സി വന്ന് വെടി പൊട്ടിക്കാതെ ചാനലുകൾ ഇല്ല .ചാനലുകൾക്കും പി സി ഒരു വെടിമരുന്നാണ് .

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ, തന്നെ വിമർശിക്കുന്നവർക്കു രൂക്ഷ മറുപടിയുമായി പി.സി.ജോർജ് രംഗത്ത് എത്തിയിരുന്നു . കേരള ജനപക്ഷം ചെയർമാനായി പി.സി.ജോർജ് പൂഞ്ഞാറിൽനിന്നു മത്സരിക്കുന്നത്. രാമക്ഷേത്ര നിർമാണത്തിനു പൈസ കൊടുത്തപ്പോൾ വീണ്ടും താൻ ‘ചിലർക്കു’ വർഗീയ വാദിയായെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിൽ ജോർജ് വ്യക്തമാക്കി. ഒരുപാട് ആരാധനാലയങ്ങൾ നിർമിക്കാൻ സംഭാവന കൊടുത്തപ്പോൾ ആരും ഒന്നും പറഞ്ഞില്ല. പക്ഷേ, നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടി–ഷർട്ട് ഉയർത്തിക്കാട്ടിയപ്പോൾ താൻ ‘ചിലർക്ക്’ വെറുക്കപ്പെട്ടവനായി എന്ന് ജോർജ് ആരോപിച്ചു. മുസ്ലിം സമുദായത്തെ ജോർജ് അപമാനിച്ചു എന്ന് അവർ ആരോപിക്കുന്നു .

അയ്യപ്പഭക്തരെ തല്ലിചതച്ച പാർട്ടിക്കെതിരെ ജോർജ്ജ് ആഞ്ഞടിച്ചിരുന്നു .വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അയ്യപ്പന്റെ നാട് പത്തനംതിട്ടയാണല്ലോ. ശബരിമല അയ്യപ്പനോടുളള അതിക്രമം.അത് സഹിക്കില്ല. അതിനും കാരണമുണ്ട്. ജോർജ് വിശ്വാസിയാണ്. വിശ്വാസസംരക്ഷണത്തിന് ആര് എതിരുനിന്നാലും ഒരു പാഠം പഠിപ്പിക്കണമെന്നാണ് ചട്ടം എന്നും ജോർജ്ജ് പറയുന്നു .

പൂഞ്ഞാറുകാരുടെ ആശാനാണ് ജോർജ്. പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ പി.സി ജോർജ് .പൂഞ്ഞാർ ആശാൻ എന്ന വിളിപ്പേരിലേക്ക് ചുരുങ്ങുമ്പോൾ തെളിയുന്നത് ഒരു നാടുമായുളള ഇഴ പിരിയാത്ത ബന്ധമാണ്.മുന്നണികൾക്കും രാഷ്ട്രീയവുമെല്ലാം പി.സി ജോർജ് എന്ന വ്യക്തിക്കു മുന്നിൽ അലിയുന്നു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.സി അതു തെളിയിച്ചതാണ്. ഇടതു വലതു മുന്നണികളെ വെല്ലുവിളിച്ചാണ് ജോർജ് അന്ന് ഇലക്ഷന് നിന്നത്. കേരളം കണ്ട ശക്തമായ ചതുഷ്‌ക്കോണ മത്സരത്തിനാണ് പൂഞ്ഞാർ സാക്ഷ്യം വഹിച്ചത്. പിണറായി വിജയൻ അന്ന് രണ്ടു തവണയാണ് പൂഞ്ഞാറിലെത്തി ഇടതു പ്രചരണം നേരിട്ട് വിലയിരുത്തിയത്.

കഴിഞ്ഞ തവണ ജോർജ് പോയത് തന്നെ എന്ന് എല്ലാവരും കരുതി. പക്ഷേ ജോർജിന് നല്ല വിശ്വാസമായിരുന്നു. ജോർജിന്റെ വിശ്വാസം വോട്ടിംഗിംലൂം പ്രകടമായി. 78.55 ശതമാനമായിരുന്നു പോളിംഗ്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും ജോർജിന് കടുത്ത ആത്മവിശ്വാസം. ഞെട്ടിക്കുന്ന ഭൂരിപക്ഷത്തിൽ വിജയിക്കും.ഇതര രാഷ്ട്രീയക്കാർ പരിഹസിച്ചുവെങ്കിലും പൂഞ്ഞാർ ആശാന്റെ വിശ്വാസം തന്നെ രക്ഷിച്ചു. ജോർജിന്റെ ഒറ്റയാൻ പോരാട്ടത്തിന്റെ ഫലം കണ്ട് മുന്നണികൾ ശരിക്കും ഞെട്ടി.

കേരള രാഷ്ട്രീയത്തിലെ നിത്യഹരിതനായകൻ. എന്നും വിവാദത്തിന്റെ അകമ്പടി. പി.സി ജോർജിന്റെ പ്രതികരണം തിടുക്കത്തിലാണ്. ഈ സ്വഭാവം ജോർജിന് ചാർത്തിയ വിവാദങ്ങൾ ചില്ലറയല്ല. ഇലക്ട്രിസിറ്റി ഓഫീസിൽ കയറി തനി നാടൻ ശൈലിയിൽ പ്രതികരിക്കുന്ന ജോർജിന്റെ വീഡിയോ യൂട്യൂബിൽ വൈറലായി. വാഹനം തടഞ്ഞതിന് തൃശൂർ പാലിയേക്കര ടോൾ പഌസയിൽ ഇറങ്ങി സ്റ്റോപ്പ് ബാരിയർ തകർത്ത ജനപ്രതിനിധി. ഈ നെഗറ്റീവ് പബഌസിറ്റിയിലൊന്നും ജോർജ് കുലുങ്ങുന്നില്ല. പൂഞ്ഞാറുകാർക്കും ഇതിലൊന്നും കുലുക്കവുമില്ല.

കെ.എസ്.സി പ്രവർത്തകനായാണ് രാഷ്ട്രീയ ജീവിത തുടക്കം. അത് വിദ്യാർഥി കാലഘട്ടത്തിൽ. അന്നേ കേരള കോൺഗ്രസുകാരനാണ്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലായിരുന്നു ഏറെ നാൾ. 1977 ലെ തെരഞ്ഞെടുപ്പിൽ ഉണ്ടായ വിവാദത്തിൽ കേരള കോൺഗ്രസ് എം വിട്ടു. നേരെ പോയത് ജോസഫിന്റെ കൂടാരത്തിൽ. ജോസഫ് ഗ്രൂപ്പിലായിരുന്നപ്പോഴാണ് പൂഞ്ഞാറിൽ മത്സരിച്ച് എം.എൽ.എയാകുന്നത്.2004 മെയ് വരെ ജോസഫ് ഗ്രൂപ്പിൽ തുടർന്നു. തുടർന്ന് കേരള കോൺഗ്രസ് (സെക്യുലർ) രൂപീകരിച്ചു. പിന്നീട് സെക്യുലർ പിരിച്ചുവിട്ട് വീണ്ടും കേരള കോൺഗ്രസ്-എമ്മിലെത്തി. അവിടെ വൈസ് ചെയർമാനായി.

കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിൽ ചീഫ് വിപ്പായി. സോളാർ വിവാദവും ബാർക്കോഴയിലും കത്തി നിന്ന യു.ഡി.എഫ് ഭരണാന്ത്യത്തിൽ ജോർജ് മാണി ഗ്രൂപ്പിൽനിന്നു പിന്നെയും പിൻവാങ്ങി. കേരള ജനപക്ഷം രൂപീകരിച്ചു. കേരള കോൺഗ്രസ് എന്ന പേരു തന്നെ പാർട്ടിക്ക് നൽകില്ലെന്ന് ഉറച്ച് പ്രഖ്യാപിച്ചു.
1980 ലാണ് ആദ്യമായി പൂഞ്ഞാറിൽനിന്ന് വിജയിച്ചത്. 1987 ൽ പരാജയപ്പെട്ടു. തുടർന്ന്, ഒരു തവണ വിട്ടുനിന്നു.

1996 മുതൽ പിന്നീട് എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പൂഞ്ഞാറിന് മറ്റൊരു നിയമസഭാ പ്രതിനിധിയില്ല. കെ.എസ്.ആർ.ടി.സി. ഡയറക്ടർ ബോർഡ് അംഗവും നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി ചെയർമാനുമായി. മാണിയുടെ കേറിവാടാ മക്കളെ വിളികേട്ടു മഹാ ലയനത്തിൽ പി സിയും പങ്കാളിയായപ്പോൾ കേരള കോൺഗ്രസ് സെക്കുലർ സ്കറിയ തോമസ്സിന്റെ മാത്രം പാർട്ടിയായി. മാണിയെ വീണ്ടും തള്ളിപ്പറഞ്ഞു പുറത്തു വന്നപ്പോൾ ഉണ്ടാക്കിയ ജനപക്ഷവുമായാണ് എൻ ഡി എയുടെ ഘടകം ആയത്. അതുകൊണ്ടു തന്നെ ആ പാർട്ടിയുടെ പേരിനു മറ്റാരും അവകാശ വാദം ഉന്നയിക്കാൻ ഇടയില്ല.

Top