പൂഞ്ഞാര്‍ സിംഹത്തിന് പൂഞ്ഞാറില്‍ തന്നെ കൂക്കിവിളി: പേടിച്ച് പോകുന്നവനല്ല ഞാനെന്ന് എംഎല്‍എയും

കോട്ടയം: പൂഞ്ഞാര്‍ സിംഹമെന്ന ഓമനപ്പേരില്‍ അറിയുന്ന പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ സ്വന്തം നാട്ടില്‍ നാട്ടുകാര്‍ കൂവിയോടിച്ചു. ചേന്നാട്ട് കവലയില്‍ നടന്ന ഈരാട്ടുപേട്ട വോളി ടൂര്‍ണമെന്റിന്റെ ചടങ്ങിലായിരുന്നു സംഭവം. പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ പി.സിയെ കൂവിയാണ് നാട്ടുകാര്‍ വരവേറ്റത്. തിരിച്ചും വളരെ രൂക്ഷമായി തന്നെയാണ് എം.എല്‍.എ പ്രതികരിച്ചത്.

‘ ഇതാണോ കൂവല്‍. ഇങ്ങനാണോ കൂവുന്നത്. നീയൊക്കെ ഇത് മനസിവച്ചേച്ചാ മതി… പോടാ അവിടുന്ന്. മാര്യാദ വേണം.. ഈ നാട്ടില്‍ ജനിച്ചവനാ ഞാന്‍. ഈ കവലയില്‍ വളര്‍ന്നവനാ ഞാന്‍. നിന്നെയാക്കെ പോലെ ചന്തയായിട്ട് വളര്‍ന്നവനാ ഞാന്‍. നീ ചന്തയാണെങ്കില്‍ പത്ത് ചന്തയാ ഞാന്‍. മനസിലായോ… നിന്നെയൊക്കെക്കാള്‍ കൂടിയ ചന്ത. നിന്നെയൊക്കെ കണ്ട് പേടിച്ച് പോകുന്നവനല്ല ഞാന്‍. ഈ കരയില്‍ വളര്‍ന്നവനാ ഞാന്‍. മനസിലായില്ലേ… നീ കൂവിയാല്‍ പത്തായിട്ട് കൂവാന്‍ എനിക്കാവും. വൃത്തികെട്ടവമ്മാര്‍.. കൂവിയാ ഞാനും കൂവും. മര്യാദ വേണ്ടേ ആള്‍ക്കാര്‍ക്ക്…. കൂവി കഴിഞ്ഞാല്‍ ഈ കളി ഉദ്ഘാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു.’ കൂവലില്‍ തളര്‍ന്ന പി സി ജോര്‍ജ്ജ് ഒടുവില്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് രക്ഷപ്പെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനീക രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിനിടെ പി സി ജോര്‍ജ്ജിന് നേരെ നാട്ടുകാര്‍ ചീമുട്ടയെറിഞ്ഞിരുന്നു.

Top