ഫ്രാങ്കോ പിതാവിനോട് കളിച്ചതുപോലെ തന്നോട് കളിക്കരുതെന്ന് പിസി ജോര്‍ജ്; കന്യാസ്ത്രീക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പൂഞ്ഞാര്‍ സിംഹം

പാല: ജയിലിലായ ബിഷപ്പിനെ സന്ദര്‍ശിച്ച് പിസി ജോര്‍ജ്. സന്ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയ പിസി ജോര്‍ജ് കന്യാസ്ത്രീക്കെതിരെ വീണ്ടും ആരോപണമുന്നയിച്ചു. തന്റേത് സൗഹൃദം സന്ദർശനമാണെന്ന് പറഞ്ഞ പിസി ജോര്‍ജ് ബിഷപ്പ് നിരപരാധിയാണെന്ന് തനിക്ക് ബോധ്യപ്പെട്ടെന്നും വ്യക്തമാക്കി.

നിരപരാധിയെ ജയിലില്‍ അടച്ചിരിക്കുന്നതിന്റെ ശിക്ഷ ഇടിത്തീയായി വരും. താന്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ കൈ മുത്തി വണങ്ങിയെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ഫ്രാങ്കോ ബിഷപ്പിനെ ജയിലിലാക്കിയത് മാധ്യമ പ്രവര്‍ത്തകരാണ്. അദ്ദേഹം നിരപരാധിയാണെന്ന് എനിക്ക് നൂറു ശതമാനം ബോധ്യമായിട്ടുണ്ടെന്നും ജയില്‍ സന്ദര്‍ശനം കഴിഞ്ഞ ശേഷം പി.സി.ജോര്‍ജ് പ്രതികരിച്ചു. മുക്കാല്‍ മണിക്കൂറോളം പി.സി.ജോര്‍ജ് ഫ്രാങ്കോയുമായി കൂടിക്കാഴ്ച നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ തന്നെ അധിക്ഷേപിച്ച് വാര്‍ത്താസമ്മേളനം നടത്തിയ പി.സി.ജോര്‍ജിനെതിരെ പീഡനത്തിനിരയായ കന്യസ്ത്രീ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. അന്വേഷണത്തിനായി കോട്ടയം എസ്.പി. വൈക്കം ഡിവൈ.എസ്.പിക്ക് പരാതി കൈമാറി. പരാതി നിയമപരമായി നേരിടുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ഫ്രാങ്കോയോട് കളിക്കുന്നത് പോലെ തന്നോട് കളിക്കരുതെന്നും പിസി ജോര്‍ജ്. തനിക്ക് വൈവാഹി ജീവിതം വേണമെന്ന് ജറാളമ്മയ്ക്ക് കത്ത് നല്‍കിയ വ്യക്തിയാണ് കന്യാസ്ത്രീയെന്നു പിസി ജോര്‍ജ് ആരോപിച്ചു.

Top