മാഹേഷിന്റെ പ്രതികാരം അണിയറ പ്രവര്‍ത്തകര്‍ക്ക് ഇടുക്കിയില്‍ ജനകീയ സ്വീകരണം

ഇടുക്കിയുടെ സൗന്ദര്യം വെള്ളിത്തിരയിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിച്ച മഹേഷിന്റെ പ്രതികാരത്തിലെ പ്രവര്‍ത്തകര്‍ക്ക് ഇടുക്കിക്കാരുടെ സ്വീകരണം. ഇടുക്കിയുടെ ഹരമായി മാറിയ ഗാനം സമ്മാനിച്ച മാഹേഷിന്‍െ പ്രതികാരത്തെ ഇടുക്കി മുഴുവനും നെഞ്ചേറ്റുകയാണ്. സിനിമയിലെ നായകനായ ഫഹദ് ഫാസില്‍ ഉള്‍പ്പെടെയുള്ളവരാണ് പരിപാടിക്കായിഎത്തിയത്.

ഇടുക്കിയുടെ സൗന്ദര്യം സിനിമയിലൂടെ ലോതക്കിനു മുന്നില്‍ എത്തിക്കുകയും ജില്ലയിലെ സ്ഥലപ്പേരുകള്‍ ഉള്‍പ്പെടുത്തി മനോഹരമായ ഗാനം സമ്മാനിക്കുകയും ചെയ്തതു കണക്കിലെടുത്താണ് സ്വീകരണം നല്‍കിയത്. ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന എന്ന സംഘടനയാണ് സ്വീകരണത്തി നേതൃത്വ നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമയിലെ നായകന്‍ ഫഹദ് ഫാസിലടക്കമുള്ള താരങ്ങളെയും സംവിധായകന്‍ ദിലീഷ് പോത്തന്‍ നിര്‍മ്മാതാവ് ആഷിക് അബു, സംഗീത സംവിധായകന്‍ ബിജിപാല്‍ എന്നിവരുള്‍പ്പെട്ട അണിയറ പ്രവര്‍ത്തകരെയും തുറന്ന വാഹനത്തിലാണ് സ്വീകരണ സ്ഥലത്തേക്കെത്തിച്ചത്. തുടര്‍ന്ന എല്ലാവരെയും ആദരിച്ചു. അദരവ് എറ്റു വാങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വച്ചു.

Top