ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പരിഹസിച്ച് വരച്ച കാര്‍ട്ടൂണില്‍ മത ചിഹ്നങ്ങളെ വികൃതമാക്കി ചിത്രീകരിച്ചെന്ന വിവാദം കത്തുമ്പോള്‍ കഴിഞ്ഞ തവണ അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍ വാര്‍ത്തയാകുകയാണ്. ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ പുരസ്‌കാരം വന്‍ വിവാദത്തിലായിരിക്കുകയാണ്. കെ കെ സുഭാഷ് വരച്ച കാര്‍ട്ടൂണിനായിരുന്നു ലളിതകല അക്കാദമിയുടെ പുരസ്‌കാരം.
കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പിണറായി വിജയെന മരണത്തിന്റെ മൊത്തവ്യാപാരിയായി ചിത്രീകരിച്ച് ഹാസ്യത്തിലൂടെ വിമര്‍ശിച്ച കാര്‍ട്ടൂണിനായിരുന്നു ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചത്. മാതൃഭൂമിയിലെ കാര്‍ട്ടൂണിസ്റ്റായ ഗോപീ കൃഷ്ണനായിരുന്നു പിണറായിയെ വിമര്‍ശിച്ച കാര്‍ട്ടൂണിലൂടെ കഴിഞ്ഞ വര്‍ഷം പുരസ്‌കാരം ലഭിച്ചത്.
കടക്ക് പുറത്ത് എന്ന തലക്കെട്ടിലുള്ള കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കാന്‍ എത്തിയതും മുഖ്യമന്ത്രി തന്നെയായിരുന്നു. ആ കാര്‍ട്ടൂണിനെ മികച്ച ആവിഷ്‌കാരമായി ഉള്‍ക്കൊള്ളാനും കാര്‍ട്ടൂണിസ്റ്റിന് പുരസ്‌കാരം നല്‍കാനും പിണറായി തന്നെ മുന്നോട്ടുവന്നതിലൂടെ കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ എങ്ങനെയാണ് വിലയിരുത്തേണ്ടതെന്ന പഠമാണ് കേരളത്തിന് ലഭിക്കുന്നത്.