അഞ്ജു ബോബി ജോര്‍ജ് പറയുന്നത് പച്ചക്കളം; വിമാന യാത്രയെക്കുറിച്ച് മാത്രമാണ് ചോദിച്ചതെന്ന് പിണറായി

PINARAYI_VIJA

തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ് കായികമന്ത്രി ഇപി ജയരാജനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയരാജന്‍ അഞ്ജുവിനോട് ഒരുതരത്തിലും മോശമായി പെരുമാറിയിട്ടില്ല. അഞ്ജുവിന്റെ വിമാന യാത്രയെക്കുറിച്ച് വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തത്.

ഇതെങ്ങനെ അപമര്യാദയാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ വിമാനയാത്രയടക്കമുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് നല്‍കിയിരുന്നു. അതു ശരിയായ രീതിയല്ലല്ലോ എന്നാണ് മന്ത്രി അവരോട് ചോദിച്ചതെന്നും പിണറായി പറഞ്ഞു. അഞ്ജു തന്നെ വന്നുകണ്ടിരുന്നു. അവരെ രാഷ്ട്രീയത്തിന്റെ ആളായി കണ്ടിട്ടില്ലെന്ന് താന്‍ പറഞ്ഞതായും പിണറായി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും തന്നെ കണ്ട ശേഷം അവര്‍ സന്തോഷത്തോടെയാണ് പോയതെന്നും ജയരാജന്‍ പ്രതികരിച്ചു. അഞ്ജു ബോബി ജോര്‍ജ് ചിരിച്ചു കൊണ്ട് സന്തോഷത്തോടെയാണ് തിരിച്ചു പോയതെന്ന് കായികമന്ത്രി
തിരുവനന്തപുരം കായിക മന്ത്രി ഇപി ജയരാജനെതിരെ പരാതിയുമായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്ലറ്റിക്സ് മെഡല്‍ വിജയിയുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് രംഗത്ത്.

തന്നെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അഞ്ജു ബോബി ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. അതേസമയം അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും തന്നെ കണ്ട ശേഷം അവര്‍ ചിരിച്ച് കൊണ്ട് സന്തോഷത്തോടെയാണ് പോയതെന്നും ജയരാജന്‍ പ്രതികരിച്ചു. തനിക്കെതിരെ പരാതി കൊടുത്തതായി അറിയില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ജു മുഖ്യമന്ത്രിയേ നേരിട്ടു കണ്ട്, മന്ത്രിയുടെ പെരുമാറ്റത്തില്‍ അതൃപ്തി അറിയിക്കുകയും മുഖ്യമന്ത്രി അവരെ ആശ്വസിപ്പിച്ചു മടക്കുകയും ചെയ്തിരുന്നു. അഞ്ജു അടക്കം സ്പോര്‍ട്സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു തട്ടിക്കയറിയ കായിക മന്ത്രി, എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കിയതായാണ് പരാതി.

സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടികെ ഇബ്രാഹിംകുട്ടിയുമൊത്ത് പുതിയ കായിക മന്ത്രിയെ ആദ്യമായി കാണാന്‍ എത്തിയതായിരുന്നു അഞ്ജു. കൗണ്‍സിലില്‍ അടിമുടി അഴിമതിക്കാരാണെന്ന് ആരോപിച്ച മന്ത്രി, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ബംഗളൂരുവില്‍നിന്നു വരാന്‍ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നത് ആരോടു ചോദിച്ചിട്ടാണെന്നു ചോദിച്ചു. തങ്ങള്‍ അധികാരത്തില്‍ വരില്ലെന്നു കരുതിയോ… കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കിയതായാണ് പരാതി. അടുത്തിടെ സ്പോര്‍ട്സ് കൗണ്‍സില്‍ മാന്വല്‍ പ്രകാരം ചെയ്ത സ്ഥലം മാറ്റങ്ങള്‍ മുഴുവന്‍ റദ്ദാക്കണമെന്ന് മന്ത്രി ഫയലില്‍ എഴുതി. ഇത് കുട്ടികള്‍ക്കു പ്രയാസമുണ്ടാക്കും എന്ന് അഞ്ജു പറഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ ശകാരമെന്നും അഞ്ജു ആരോപിച്ചു.

Top