ഇത്തവണ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് പിണറായിയും പറഞ്ഞു; യുഡിഎഫ് തകര്‍ന്നടിയും

pinarayi-vijayan-photo

കണ്ണൂര്‍: സ്വന്തം പാര്‍ട്ടി വിജയിക്കുമെന്ന് ഉറപ്പില്ല, എങ്കിലും യുഡിഎഫ് തകര്‍ന്നടിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഇത്തവണ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിനുശേഷം കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് വലിയ തോതില്‍ നിഷ്‌കാസനം ചെയ്യപ്പെടും. അതിനു കാരണം ജനവിരുദ്ധ നടപടികള്‍ അഴിമതി എന്നിവയ്ക്ക് നേതൃത്വം കൊടുത്തവര്‍ ഇനി അധികാരത്തിലേറേണ്ട് എന്നതിനുള്ള ജനങ്ങളുടെ പ്രതികരണമാവും ഈ വോട്ടെടുപ്പെന്നും പിണറായി പറഞ്ഞു.വര്‍ഗ്ഗീയ ശക്തിക്കള്‍ കനത്ത ഒറ്റപ്പെടല്‍ നേരിടേണ്ടി വരുമെന്നും അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനുമെതിരെ പ്രതിഷേധിക്കാനുള്ള അവസരം വിനിയോഗിക്കണമെന്നും പിണറായി വിജയന്‍ വോട്ട് ചെയ്തതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിണറായി വിജയന്‍, ഷിബു ബേബി ജോണ്‍, കുഞ്ഞാലിക്കുട്ടി, പത്മജ വേണുഗോപാല്‍ തുടങ്ങിയ നേതാക്കന്മാര്‍ ഇതിനോടകം തന്നെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. യുഡിഎഫ് അധികാരം നിലനിര്‍ത്തുമെന്ന് പത്മജ വേണുഗോപാല്‍ വോട്ട് ചെയ്തതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഇതിനോടകം തന്നെ മെച്ചപ്പെട്ട പോളിംഗ് നിലയാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. തീരദേശ മേഖലയിലും മെച്ചപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടക്കത്തില്‍ തന്നെ മികച്ച് പ്രതികരണമാണ് ലഭിക്കുന്നത്.

Top