കായിക താരത്തിന് കൊറോണ: എന്‍ബിഎ സീസണ്‍ നിര്‍ത്തിവെച്ചു, പരിശോധനകള്‍ക്കായി ജാസ് ടീം താരങ്ങള്‍ മത്സരം നടക്കാനിരുന്ന സ്റ്റേഡിയത്തില്‍ തന്നെ തുടരുന്നു

എന്‍ബിഎ സീസണ്‍ നടക്കാനിരിക്കെ കായിക താരത്തിന് കൊറോണ സ്ഥിരീകരിച്ചു. എന്‍.ബി.എ സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. താരങ്ങളില്‍ ഒരാളുടെ കൊറണാ പരിശോധനാ ഫലം പോസിറ്റീവായ സാഹചര്യത്തിലാണ് ബുധനാഴ്ച രാത്രിയിലെ മത്സരത്തിനു ശേഷം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സീസണ്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് ലീഗ് അധികൃതര്‍ അറിയിച്ചത്.
ഉതാഹ് ജാസ് താരങ്ങളിലൊരാളായ റുഡി ഗോബേര്‍ട്ടിന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായിരിക്കുന്നത്.


റുഡി ഗോബേര്‍ട്ടിന്റെ പരിശോധനാ ഫലം പോസിറ്റീവായതോടെ ഉതാഹ് ജാസും ഒക്ലഹോമ സിറ്റി തണ്ടേഴ്‌സും തമ്മില്‍ ബുധനാഴ്ച നടക്കാനിരുന്ന മത്സരം റദ്ദാക്കിയിരുന്നു.സന്നാഹമത്സരങ്ങള്‍ക്കായി ഒക്ലഹോമ സിറ്റിയിലെ ചെസാപീക്ക് എനര്‍ജി അരീനയില്‍ ഇരു ടീമുകള്‍ക്കുമായുള്ള കളിക്കാര്‍ കോര്‍ട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവരെ ലോക്കര്‍ റൂമുകളിലേക്ക് തിരികെ വിളിച്ചു. രോഗം ബാധിച്ച കളിക്കാരന്‍ കളിക്കളത്തിലില്ലെന്നും ടിപ്പ് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് പരിശോധനാ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും എന്‍ബിഎ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പരിശോധനകള്‍ക്കായി ജാസ് ടീം താരങ്ങള്‍ മത്സരം നടക്കാനിരുന്ന സ്റ്റേഡിയത്തില്‍ തന്നെ തുടരുകയാണ്. മെല്‍ബണില്‍ നടന്ന വനിതാ ട്വന്റി20 ല്‍ എത്തിയ കാണികളില്‍ ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Top