പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ ; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം:
കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് പോങ്ങനാട് സ്വദേശി ജിഷ്ണു അറസ്റ്റിലായത്. പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യമാണ് ജീവൻ ത്യജിക്കാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

സെപ്തംബര്‍ 29നാണ് ആന്‍സിയ എന്ന പ്ലസ് ടു വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. എലിവിഷം ശരീരത്തിനുള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിരുന്നു. പ്രണയത്തില്‍ നിന്ന് ജിഷ്ണു പിന്മാറിയതിലുള്ള നിരാശയാണ് സ്വയംജീവനെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top