രാജ്യം ഗോരഖ്പൂരില്‍ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളോടൊപ്പം;’പുതിയ ഇന്ത്യ’ പടുത്തുയര്‍ത്തും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എഴുപതിലധികം കുട്ടികള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ അനുശോചിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്യ്രദിന പ്രസംഗത്തിലാണു പ്രധാനമന്ത്രി ഗോരഖ്പുര്‍ ദുരന്തം പരാമര്‍ശിച്ചത്. 1942 മുതല്‍ 1947 വരെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ രാജ്യം കൂട്ടായ്മയുടെ കരുത്ത് തെളിയിച്ചു. അതേ കൂട്ടായ്മയും അര്‍പ്പണവും വരുന്ന അഞ്ചുവര്‍ഷവും കാണിക്കണമെന്നും ‘പുതിയ ഇന്ത്യ’ കെട്ടിപ്പടുക്കണമെന്നും മോദി ആഹ്വാനം ചെയ്തു.
കുട്ടികളുടെ മാതാപിതാക്കളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും നരേന്ദ്ര മോദി ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ ചില പ്രകൃതി ദുരന്തങ്ങളുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച വലിയൊരു ദുരന്തവുമുണ്ടായി. പ്രകൃതി ദുരന്തവും ഗോരഖ്പൂരിലെ ദുരന്തവും കാരണം ദു:ഖമനുഭവിക്കുന്നവര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഇന്ത്യന്‍ ജനത നിലകൊള്ളും.’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. സുരക്ഷിതവും വികസിതവുമായ പുതിയ ഇന്ത്യയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്നും നിരവധി രാജ്യങ്ങള്‍ നമുക്ക് ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാകിസ്താനെതിരായ മിന്നലാക്രമണത്തോടെ ഇന്ത്യയുടെ സൈനികശക്തി ലോകം തിരിച്ചറിഞ്ഞെന്നു പറഞ്ഞ പ്രധാനമന്ത്രി മിന്നലാക്രമണം നടത്തിയ സൈനികരെ അഭിനന്ദിക്കുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും നമ്മുടെ സേന എന്നും അവരുടെ കരുത്ത് തെളിയിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. നോട്ട് അസാധുവാക്കല്‍, സ്വഛ് ഭാരത്, ഗ്യാസ് സബ്‌സിഡി പിന്‍വലിക്കല്‍ തുടങ്ങിയ സര്‍ക്കാര്‍ നടപടികള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ പിന്തുണ ലഭിച്ചുവെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ചരക്ക് സേവന നികുതി(ജിഎസ്ടി)യെ പിന്തുണയ്ക്കാനും രാജ്യമൊട്ടാകെ മുന്നോട്ടു വന്നതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ എങ്ങനെ മാറ്റിയെടുക്കാമെന്നണ് നാം ചിന്തിക്കേണ്ടതെന്നും അല്ലാതെ മുന്നോട്ടു പോകുന്നതുപോലെ പോകട്ടെ എന്നല്ലെന്നും മോദി ചൂണ്ടിക്കാട്ടി. പുതിയ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകേണ്ടതുണ്ടെന്നും ഈ രാജ്യത്ത് ല്ലാവരും തുല്യരാണെന്നും മോദി വ്യക്തമാക്കി. ഒരുമിച്ച് ചേര്‍ന്ന് രാജ്യത്തിന് പുതിയ ഊര്‍ജ്ജം പകരാമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍നിന്ന്: 
‘പുതിയ ഇന്ത്യയെ’ കെട്ടിപ്പടുക്കാനുള്ള ഇച്ഛാശക്തിയും ലക്ഷ്യബോധവും ഒത്തൊരുമയും നമുക്കുണ്ടാകണം 75ാം സ്വാതന്ത്യ്രദിനാഘോഷം നടക്കുന്പോള്‍ ഇന്ത്യയെ മാറ്റിത്തീര്‍ക്കുമെന്ന് ഇന്നുതന്നെ നമുക്ക് പ്രതിജ്ഞ ചെയ്യാം. പാവങ്ങള്‍ക്ക് വീടും വൈദ്യുതിയും വെള്ളവും ലഭ്യമായ ഇന്ത്യയാണ് നമ്മള്‍ നിര്‍മ്മിക്കുക. .കര്‍ഷകര്‍ സമാധാനത്തോടെ ഉറങ്ങുന്നതും അവരുടെ വരുമാനം 2022ല്‍ ഇരട്ടിയാകുന്നതുമാണ് സ്വപ്നം. എല്ളാവര്‍ക്കും തുല്യതയുള്ള ഇന്ത്യ കെട്ടിപ്പടുക്കും.

യുവതികള്‍ക്ക് എല്ളാമേഖലയിലും അവസരങ്ങള്‍, അഴിമതി, ഭീകരവാദം, കുടുംബ രാഷ്ട്രീയ വാഴ്ച, ജാതിവാദം തുടങ്ങിയവ ഇല്ളാതാക്കും. വൃത്തിയും ആരോഗ്യവുമുള്ള രാജ്യമാകണം. പാക്കിസ്ഥാനെതിരായ മിന്നലാക്രമണത്തോടെ ഇന്ത്യയുടെ സൈനിക ശക്തി ലോകം തിരിച്ചറിഞ്ഞു. സൈനികര്‍ക്ക് അഭിനന്ദനം.modI 15 AUGU

2022ല്‍ സ്വാതന്ത്യ്രസമര നായകരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കും. വരുന്നത് സുരക്ഷിതവും വികസിതവുമായ പുതിയ ഇന്ത്യ. രാജ്യത്തെ എങ്ങനെ മാറ്റിയെടുക്കാമെന്നാണ് നാം ചിന്തിക്കേണ്ടത്. അല്ളാതെ പോകുന്നതുപോലെ പോട്ടെ എന്നല്ള.ബിഹാര്‍, അസം, ബംഗാള്‍, ഒഡിഷ തുടങ്ങിയവയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമാണ് ഇനി വളരാനുള്ളത്. ഇവിടെ കൂടുതല്‍ ശ്രദ്ധിക്കും.വിശ്വാസത്തിന്‍റെ പേരിലുള്ള ആക്രമങ്ങളെ രാജ്യം പ്രോത്സാഹിപ്പിക്കില്ള. കലാപങ്ങള്‍ അടിച്ചമര്‍ത്തും.രാജ്യത്തിന്‍റെ സുരക്ഷയാണ് നമുക്ക് പ്രധാനം.നമ്മുടെ സേന എന്നും അവരുടെ കരുത്ത് തെളിയിച്ചിട്ടുണ്ട്. രാജ്യത്തെയും പാവപ്പെട്ട ജനങ്ങളെയും കൊള്ളയടിച്ചവര്‍ ഇന്ന് സമാധാനത്തോടെ ഉറങ്ങുന്നില്ള. ചരക്ക്, സേവന നികുതിയെ (ജിഎസ്ടി) പിന്തുണയ്ക്കാന്‍ രാജ്യമൊന്നാകെ മുന്നോട്ടു വന്നു. സാങ്കേതിക വിദ്യയും ഒരുപാട് സഹായം നല്‍കി.

ജമ്മു കശ്മീരിന്‍റെ വളര്‍ച്ചയ്ക്കായി എല്ളാവരും ഒന്നിച്ചു പോരാടണം. ഭീകരരോടോ ഭീകരവാദത്തിനോടോ സഹാനുഭൂതി കാണിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യം പോലും ഉദിക്കുന്നില്ള. കശ്മീരിലെ യുവാക്കള്‍ മുഖ്യധാരയിലേക്ക് വരണം.

ഗോരഖ്പുര്‍ ദുരന്തബാധിതര്‍ക്കൊപ്പമാണ് ഇന്ത്യ.

മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിന് എല്ളാ ആശ്വാസവും നല്‍കും. ജോലി അന്വേഷിക്കുന്നവരായിട്ടല്ള, ജോലി നിര്‍മ്മിക്കുന്നവരായിട്ടാണ് യുവാക്കളെ വളര്‍ത്തിയെടുക്കേണ്ടത്. നമ്മുടെ രാജ്യത്തിന്‍െറ ഭാവിക്കും ജനത്തിന്‍െറ ക്ഷേഷമത്തിനും വേണ്ടി അഴിമതിക്കെതിരെയാണു പോരാട്ടം. മുത്തലാഖിനെതിരായ പോരാട്ടം സ്ത്രീകളുടെ തുല്യതയ്ക്കു വേണ്ടിയാണ് .വെടിയുണ്ടകളാല്‍ വിഘടനവാദം അവസാനിപ്പിക്കാന്‍ കഴിയില്ള.സൌഹൃദത്തിലൂടെ മാത്രമേ കശ്മീരില്‍ സമാധാനം കൊണ്ടുവരാനാകൂ. കേന്ദ്രത്തിനു സംസ്ഥാനങ്ങളോടു വല്യേട്ടന്‍ മനോഭാവം ഇല്ള. രാജ്യത്ത് വലിയവരോ ചെറിയവരോ ഇല്ള. എല്ളാവരും തുല്യരാണ്.

നല്ള മാറ്റത്തിനായി നാം ഒരുമിച്ച്‌ നില്‍ക്കണം. 1942 മുതല്‍ 1947 വരെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ രാജ്യം കൂട്ടായ്മയുടെ കരുത്ത് തെളിയിച്ചു. അതേ കൂട്ടായ്മയും അര്‍പ്പണവും വരുന്ന അഞ്ചുവര്‍ഷവും കാണിക്കണം ന്മ 2017ന് പല പ്രത്യേകതകളുണ്ട്. ക്വിറ്റ് ഇന്ത്യയുടെ 75ാം വാര്‍ഷികവും ചന്പാരന്‍ സത്യാഗ്രഹത്തിന്‍െറ നൂറാം വാര്‍ഷികവും ഗണേഷ് ഉത്സവത്തിന്‍െറ 125ാം വാര്‍ഷികവുമാണ്.രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, ഗുര്‍ചരണ്‍ കൌര്‍, എച്ച്‌.ഡി. ദേവെഗൌഡ, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, അരുണ്‍ ജയറ്റ്ലി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Top