മോദിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എം.എല്‍.എ; സര്‍ക്കാര്‍ പരാജയമാണെന്ന് അഷിഷ് ദേശ്മുഖ്

മോദി സര്‍ക്കാര്‍ പരാജയമാണെന്ന് ബിജെപി എം.എല്‍.എ. വാഗദാന ലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് എം.എല്‍.എ അഷിഷ് ദേശ്മുഖ് രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍എയാണ് അഷിഷ് ദേശ്മുഖ്.

യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്രസര്‍ക്കാറും മഹാരാഷ്ട്ര സര്‍ക്കാറും പരാജയപ്പെട്ടിരിക്കുകയാണെന്ന് അഷിഷ് ദേശ്മുഖ്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ തൊഴില്‍ വാഗ്ദാനങ്ങള്‍ എവിടെയെന്ന് നാഗ്പൂറില്‍ നടന്ന പൊതുപരിപാടിയില്‍ ബിജെപി എംഎല്‍എ ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവാക്കള്‍ക്ക് ഒരു വര്‍ഷം കൊണ്ട് രണ്ടു കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്നാണ് ബിജെപി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നതെന്നും എന്നാല്‍ ഇതില്‍ വെറും രണ്ട് ലക്ഷത്തോളം പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ തെഴില്‍ നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞതെന്നും ദേശ്മുഖ് വ്യക്തമാക്കി.

നാഗ്പൂരിലെ മള്‍ട്ടി മോഡല്‍ ഇന്റര്‍നാഷണല്‍ ഹബ് എയര്‍പോര്‍ട്ടിലും സമീപ പ്രദേശങ്ങളിലുമിള്ള 50,000ലേറെ ഉള്ള യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന നേതാക്കളുടെ അവകാശവാദം തെറ്റാണെന്നും ഈ മേഖലയില്‍ പുതിയ ഫാക്ടറി പോയിട്ട് ഒരു സര്‍വ്വീസ് ഇന്റസ്ട്രിപോലും കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മെയ്ക്ക് ഇന്‍ ഇന്ത്യ, മാഗ്നറ്റിക് മഹാരാഷ്ട്ര, സ്റ്റാര്‍ട്ട് അപ് ഇന്ത്യ തുടങ്ങി പദ്ധതികള്‍ എല്ലാം തന്നെ യുവ സമൂഹത്തിന് തൊഴില്‍ നല്‍കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടെന്നും ദേശ്മുഖ് ആരോപിച്ചു. ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ, ആംആദ്മി നേതാവ് സഞ്ജയ് സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദേശ്മുഖിന്റെ വിമര്‍ശനം.

വിദര്‍ഭ അടിസ്ഥാനമാക്കി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന ബിജെപി നേതാവായ ദേശ്മുഖ് ആദ്യ കാലം മുതല്‍ തന്നെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിക്കാറുണ്ട്.

Top