ജോർജിയൻ പൗരന്മാരുമായുള്ള വാക്കുതർക്കം; പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു, സൂരജ് പോളണ്ടിലെത്തിയത് 5 മാസം മുമ്പ്

ജോർജിയൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടയിൽ പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജാ(23)ണ് കൊല്ലപ്പെട്ടത്. 5 മാസം മുമ്പാണ് സൂരജ് പോളണ്ടിൽ എത്തിയത്.
ഇന്നു രാവിലെയാണ് സംഭവം നടന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എംബസിയുടെ സ്ഥിരീകരണവുമുണ്ട്. എന്നാൽ, പ്രതിയെക്കുറിച്ചോ, കൊലപാതക കാരണമോ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. പോളണ്ടിൽ വെയർഹൗസ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു സൂരജ്.
ഇന്നലെ വൈകിട്ടും മാതാപിതാക്കളുമായി സംസാരിച്ചിരുന്നു.
ഇന്ന് രാവിലെ തർക്കമുണ്ടാകുകയും പിന്നീട് കൊലപാതകത്തിലേക്കെത്തുകയുമായിരുന്നു. ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ–സന്ധ്യ ദമ്പതികളുടെ മകനാണ്‌ സൂരജ്.

Top