സോഷ്യല്‍ മീഡിയയിലെ തമിഴ് മലയാളം പോരിനെതിരെ പോലീസ്; പ്രചരിപ്പിക്കുന്നവര്‍ക്ക് പിടിവീഴാന്‍ സാധ്യത

പ്രളയത്ത അതിജീവിക്കുന്നതിന് കേരളത്തെ സഹായിച്ചതില്‍ വലിയ റോളാണ് സോഷ്യല്‍ മീഡിയ വഹിച്ചത്. എന്നാല്‍ അതേ സോഷ്യല്‍ മീഡിയ ഇന്ന് കേരളത്തിനും അയല്‍ സംസ്ഥാനമായ തമിഴ്‌നാടിനും തലവേദയാകുന്ന ലക്ഷണമാണ് ഉള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇരു സംസ്ഥാനത്തെയും ചെറുപ്പക്കാര്‍ പരസ്പരം വെല്ലുവിളിക്കുന്ന വീഡിയോകളുമായി കളം നിറയുകയാണ്.

എന്നാല്‍ ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ വീഡിയോകള്‍ പ്രചരിപ്പിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി കേരള പൊലീസ് രംഗത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള പോലീസിന്റെ പോസ്റ്റ്‌:

വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തില്‍ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഇന്ന് മറ്റു പലരും ഏറ്റുപിടിച്ചു കേരളത്തിന്റെയും തമിഴ് നാടിന്റെയും പ്രശ്‌നമായി ചിത്രീകരിക്കുകയും പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചുംകൊണ്ടുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ അപരിഷ്‌കൃതവും അവിവേകവുമാണ്. കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രബുദ്ധവും സംസ്‌കാരസമ്പന്നവുമായ യുവജനങ്ങള്‍ പരസ്പരബഹുമാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തണമെന്നും ഇത്തരം വിഷയങ്ങളില്‍ ജാഗ്രതയോടെ പെരുമാറണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
ദയവായി ഇത്തരം വിഡിയോകള്‍ പ്രചരിപ്പിക്കുകയോ, ഷെയര്‍ ചെയ്യുകയോ ചെയ്യരുത്. എന്ന് കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.

Top