മദ്യപിച്ച് ലക്കുകെട്ട് യുവാവ് ചെയ്തത്…വലഞ്ഞത് പോലീസും

ഡല്‍ഹി: മദ്യപിച്ച് ബോധമില്ലാതെ ആള്‍ക്കാര്‍ കാട്ടിക്കൂട്ടുന്ന അക്രമങ്ങള്‍ പലതാണ്. എന്നാല്‍ ഡല്‍ഹിയില്‍ യുവാവ് ചെയ്തതിന് പിന്നാലെ വലഞ്ഞത് പോലീസാണ്. ഡല്‍ഹിയിലാണ് സംഭവം ഉണ്ടായത്. മദ്യപിച്ച് ലക്കുകെട്ട യുവാവ് 18 വാഹനങ്ങളാണ് തീയിട്ട് നശിപ്പിച്ചത്. വാഹനങ്ങള്‍ ചുട്ട് നശിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ധന പൈപ്പ് തുറന്നശേഷം വാഹനങ്ങള്‍ യുവാവ് തീയിടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇന്ധനം ഒഴുകിയ എട്ട് മോട്ടര്‍ബൈക്കുകള്‍ യുവാവ് തീപ്പെട്ടി ഉപയോഗിച്ച് തീ കൊളുത്തി നശിപ്പിക്കുകയായിരുന്നു. ബൈക്കുകള്‍ക്കടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളിലും തീപടര്‍ന്നു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എട്ട് ഇരുചക്ര വാഹനങ്ങളും രണ്ട് കാറും പൂര്‍ണമായും കത്തി നശിച്ചു. ആറ് മോട്ടോര്‍സൈക്കിളുകളും രണ്ട് കാറുകളും ഭാഗികമായി കത്തി നശിച്ചു.

Top