കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനം…ചെന്നൈയില്‍ ഇതാ വ്യത്യസ്തമായൊരു ബാര്‍

ചെന്നൈ : മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കും അറിയാം..എന്നാല്‍ കൂടുതല്‍ മദ്യപിച്ചാല്‍ സമ്മാനം കിട്ടുമെന്ന് അറിയുമോ..ചെന്നൈയിലാണ് ഇത്തരത്തില്‍ കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുന്ന ബാര്‍. പക്ഷേ, ഇപ്പോ ബാറില്‍ സമ്മാനം കൊടുപ്പ് നിര്‍ത്തിയെന്ന് മാത്രം.

ചെന്നൈ നഗരത്തിലെ ട്രിപ്ലിക്കേന്‍ ഹൈറോഡിലെ ബാറിലാണ് ആയിരം രൂപയില്‍ കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ടി.വി., ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ അടക്കമുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തത്. ഇതിന്റെ പേരില്‍ ബാര്‍ മാനേജര്‍ അടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ ബാര്‍ മാനേജര്‍ വിന്‍സന്റ് രാജ്(25), ജീവനക്കാരന്‍ റിയാസ് മുഹമ്മദ്(41) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എ.ഐ.എ.ഡി.എം.കെ. നേതാവും മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ബാര്‍ ഉടമ മുഹമ്മദ് അലി ജിന്നയ്ക്കെതിരേയും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

Top