പിങ്ക് പൊലീസിന്റെ വാഹനത്തില്‍ വണ്ടി തട്ടി: കൊല്ലത്ത് ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

കൊല്ലം: ഡിഫി നേതാവിനെ പിണറായി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. പരാതിയുമായി കൊല്ലം കിളികൊല്ലൂര്‍ ഡിവൈഎഫ്‌ഐ നേതാവ് നന്ദു രംഗത്ത്. പിങ്ക് പൊലീസിന്റെ വാഹനത്തില്‍ സ്‌കൂട്ടര്‍ തട്ടിയതിനായിരുന്നു മര്‍ദ്ദനം.

സി.പി.എം കൊല്ലം ജില്ലാ സമ്മേളന വേദിക്കടുത്താണ് സംഭവം. ഫോണ്‍ ആവശ്യപ്പെട്ട് തന്നെ പൊലീസ് മുഖത്ത് അടിക്കുകയും മുതുകത്ത് ഇടിക്കുകയും ചെയ്‌തെന്ന് നന്ദു പറഞ്ഞു. ഇടിച്ച കാര്‍ നന്നാക്കി നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായും യുവാവ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കാര്‍ പെട്ടെന്ന് നിര്‍ത്തിയത്‌കൊണ്ടാണ് സ്‌കൂട്ടര്‍ ഇടിക്കാന്‍ കാരണമെന്ന് നന്ദു പറഞ്ഞു. ഇതോടെ പിങ്ക് പൊലീസ്, സ്‌റ്റേഷനിലേക്ക് വിളിച്ച് മറ്റു പൊലീസുകാരെ വരുത്തി നന്ദുവിനെ കൊണ്ടുപോകുകയായിരുന്നു.

സ്‌റ്റേഷനിലെത്തിച്ച യുവാവിനെ പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സമ്മേളന നഗരിയില്‍ നിന്ന് മറ്റു ഡി.വൈ.എഫ്.ഐ നേതാക്കളെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായി ഡി.വൈ.എഫ്.ഐ അറിയിച്ചു.

Top