വിദ്യാർത്ഥിയുടെ വേഷത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥ സോഷ്യൽമീഡിയയിൽ വൈറൽ

മദ്ധ്യപ്രദേശ് ഇൻഡോറിലെ മെഡിക്കൽ കോളേജിൽ റാഗിംഗ് നടത്തിയവരെ പിടികൂടുന്നതിനായി വിദ്യാർത്ഥിയുടെ വേഷത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥ സോഷ്യൽമീഡിയയിൽ വൈറൽ ആണ്. 24കാരിയായ ശാലിനി ചൗഹാനാണ് ക്യാംപസിൽ നടന്ന റാ​ഗിം​ഗ് പുറത്തുകൊണ്ടുവന്നത്.

വിദ്യാർത്ഥിയുടെ വേഷത്തിലെത്തിയായിരുന്നു ശാലിന് റാഗിംഗ് നടത്തിയ വിദ്യാർത്ഥികളെ കയ്യോടെ പൊക്കിയത്. ദിവസങ്ങളോളം നീണ്ട അധ്വാനത്തിന് ഫലമായിട്ടാണ് ഇവരെ പിടികൂടാനുള്ള തെളിവ് ശാലിന് ഉണ്ടാക്കിയത്. പതിനൊന്ന് സീനിയർ വിദ്യാർത്ഥികളെയും മൂന്ന് മാസക്കാലം കോളേജ് ക്യാന്റീൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇൻഡോർ എം ജി എം കോളേജിലാണ് സംഭവം. കൃത്യാമയ വിവരങ്ങശ്‍ ശേഖരിക്കാൻ ശാലിനിക്ക് കഴിഞ്ഞിരുന്നു ആറുമാസം മുൻപ് ലഭിച്ച പരാതിയിൽ അന്വേഷിക്കാനെത്തിയ ശാലിനിയുടെ ആദ്യ അണ്ടർ കവർ ഓപ്പറേഷനായിരുന്നു ഇത്.

മദ്ധ്യപ്രദേശിലെ സാന്യോഗിതാഗഞ്ച് പോലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിളാണ് ശാലിനി. സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്‌തെന്ന് ജൂനിയർ വിദ്യാർത്ഥികളാരോ പേരോ വിവരമോ വെളിപ്പെടുത്താതെ പരാതിപ്പെട്ടിരുന്നു.

കോമേഴ്‌സ് ബിരുദധാരിയായ ശാലിനിക്ക് മെഡിക്കൽ മേഖല അത്ര പരിചിതമായിരുന്നു. പക്ഷേ മെഡിക്കൽ വിദ്യാർത്ഥിനിയുടെ വേഷം കൈകാര്യം വളരെ മികച്ചതായി തന്നെ ശാലിനി കൈകാര്യം ചെയ്തു. സേനയിൽ പുതുമുഖമായ ശാലിനിയെ അണ്ടർകവർ ഓപ്പറേഷൻ നടത്താൻ തിരഞ്ഞെടുത്തത് പ്രായം പരിഗണിച്ചാണെന്ന് ഉന്നതാധികാരികൾ പറയുന്നു.

പോലീസ് കോളേജിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോൾ ഭയം കാരണം ജൂനിയർ വിദ്യാർത്ഥികൾ ഒന്നും പറയാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഇത്തരത്തിൽ വേഷംമാറി അന്വേഷിക്കാൻ പോലീസ് തീരുമാനിച്ചത്.

ശാലിനിയ്‌ക്ക് പുറമേ റിങ്കു, സഞ്ജയ് എന്നീ പോലീസുദ്യോഗസ്ഥരും അന്വേഷണത്തിനുണ്ടായിരുന്നു. ഇവർ നൽകുന്ന വിവരങ്ങൾ കൃത്യമായി അന്വേഷിച്ച് ശാലിനി സ്ഥിരീകരിച്ചതോടെയാണ് പ്രതികളിലേക്ക് പോലീസ് എത്തിച്ചേർന്നത്.ലൈംഗികാതിക്രമം വരെ മുതിർന്ന വിദ്യാർത്ഥികൾ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

പ്രതികളായ പതിനൊന്ന് വിദ്യാർത്ഥികളും വളരെ ക്രൂരമായിട്ടായിരുന്നു എല്ലാവരോടും പെരുമാറിയിരുന്നതെന്ന് ഇവരെ നിരീക്ഷിച്ച് ശാലിനി കണ്ടെത്തി. അതേസമയം കോളേജിലെ ചില വിദ്യാർത്ഥികൾ ശാലിനിയെ സംശയിച്ചിരുന്നു.എന്നാൽ അവിടേയും ഈാ മിടുക്കി പതറിയില്ല. ഇവരുടെ ചോദ്യങ്ങളിൽ പതറാതെ കൃത്യമായി ഉത്തരം നൽകിയാണ് ശാലിനി എല്ലാവരുടേയും സംശയം മാറ്റി.

Top