പിബി ഫിന്‍ടെക് ലിമിറ്റഡ് ഐപിഒ (പോളിസിബസാര്‍ & പൈസബസാര്‍) നവംബര്‍ ഒന്നിന്

കൊച്ചി: പോളിസിബസാര്‍ ഡോട്ട് കോം, പൈസബസാര്‍ ഡോട്ട് കോം എന്നീ ഫിന്‍ടെക് പ്ലാറ്റ്ഫോമുകളുടെ മാതൃ കമ്പനിയായ പിബി ഫിന്‍ടെക് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ നടക്കും. 3,750 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 1875 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളും ഉള്‍പ്പെടുന്നതാണ് ഐപിഒ. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 940, 980 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 15 ഓഹരികള്‍ക്കും തുടര്‍ന്ന് 15ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 75 ശതമാനം ഓഹരികള്‍ യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്കും (ക്യുഐബി) 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും നീക്കിവെച്ചിരിക്കുന്നു. 10 ശതമാനം ഇക്വിറ്റി ഓഹരികളാണ് റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

Top