നാട്ടകം ഗവ. പൊളിടെക്നിക്ക് കോളജിലെ എസ്.എഫ്.ഐ അക്രമം : കെ.എസ്.യു ചിങ്ങവനം പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി

കോട്ടയം: നാട്ടകം കോളേജിൽ കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് യശ്വന്ത് സി. നായരെ ആക്രമിച്ചു പരുക്കേല്പിച്ച എസ്.എഫ്.ഐ അക്രമികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.

യേശ്വന്തിന്റെ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റിട്ടും പ്രതികൾക്കെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. പ്രതികളെ സംരക്ഷിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നു എന്നാരോപിച്ച് റോഡിൽ കുത്തിയിരുന്ന പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചു.

തുടർന്ന് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി സ്ഥലത്ത് എത്തി നടത്തിയ ചർച്ചയിൽ പ്രതികളെ അറസ്റ്റ് ചെയ്യും എന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡൻ്റും ജില്ലാ പഞ്ചായത്തംഗവുമായ വൈശാഖ് പി കെ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.ജോണി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, ഡെന്നിസ് ജോസഫ്, ടിനോ കെ തോമസ്, ബിജു എസ് കുമാർ, അരുൺ മർക്കോസ്, ഡോൺ കരിങ്ങട, സച്ചിൻ മാത്യു, അബു താഹിർ, അരുൺ കൊച്ചു തറപ്പിൽ, ബിബിൻ സ്കറിയ, ഡാനി രാജു, യദു സി നായർ, സെബാസ്റ്റ്യൻ ജോയ്, മനീഷ് ഏബ്രഹാം കുര്യൻ, അരവിന്ദ് എ തുടങ്ങിയവർ പ്രസംഗിച്ചു.

Top