പൊന്‍ രാധാകൃഷ്ണനെ തടഞ്ഞ പോലീസ് മാപ്പ് എഴുതി നല്‍കി; ഹീറോ ആയി നിന്ന പോലീസിന് പറ്റിയത് അക്കിടി

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പോലീസ് തടഞ്ഞു. പ്രതിഷേധക്കാരുടെ വാഹനമെന്ന് കരുതി പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം പുലര്‍ച്ചെ ഒരുമണിക്കാണ് വാഹനം തടഞ്ഞത്. അബദ്ധം മനസ്സിലാക്കിയ പൊലീസ് മന്ത്രിയോടു പിന്നീടു മാപ്പ് പറഞ്ഞു.

കേന്ദ്രമന്ത്രിയെ തടഞ്ഞതിന് എസ്.പി. ഹരിശങ്കര്‍ മാപ്പ് രേഖാമൂലം എഴുതി നല്‍കി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം പുലര്‍ച്ചെ ഒരു മണിയോടെയാണു സംഭവം നടന്നത്. പൊലീസ് നടപടിയെ തുടര്‍ന്നു മന്ത്രിയുടെ യാത്ര അരമണിക്കൂറോളം തടസ്സപ്പെട്ടു. പുലര്‍ച്ചെ ദര്‍ശനം കഴിഞ്ഞ് മന്ത്രി ഇറങ്ങിയപ്പോഴായിരുന്നു സിഐയുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ എസ്പി യതീഷ് ചന്ദ്രയുടെ ഇടപടലിനെത്തുടർന്ന് ഹീറോ പരിവേഷത്തിൽ നിൽക്കുകയായിരുന്ന പോലീസിന് വലിയ തിരിച്ചടിയാണ് ഈ അബദ്ധത്തിലൂടെ നേരിട്ടത്. കേന്ദ്രമന്ത്രിയുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകി കാര്യങ്ങളുടെ നിജനസ്ഥിതി ബോധ്യപ്പെടുത്തുന്നതിൽ പോലീസ് വിജയിച്ചിരുന്നു.

ശബരിമല തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞത് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായി. പത്തനംതിട്ട ഡിപ്പോയില്‍ മാത്രം വരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 30 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ചെങ്ങന്നൂര്‍, പന്തളം ഡിപ്പോകളിലെ സ്ഥിതിയും സമാനമാണ്. പമ്പയിലേക്കുള്ള ട്രിപ്പുകളുടെ എണ്ണം അഞ്ചിലൊന്നായാണു ചുരുങ്ങിയത്. ഇതോടെ മറ്റു ജില്ലകളില്‍നിന്ന് ഡ്യൂട്ടിക്കെത്തിയവര്‍ മടങ്ങാന്‍ അനുവാദം തേടി.

Top