ഭോപ്പാല്‍: മദ്ധ്യപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. തങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി സഹോദരി ഒരു യുവാവിനെ വിവാഹം കഴിച്ചതില്‍ പ്രതിഷേധിച്ചാണ് ക്രൂരകൃത്യം. ഭൂപേന്ദ്രജയിന്‍ എന്ന യുവാവ് ബബ്ലി എന്ന പെണ്‍കുട്ടിയോടൊപ്പമാണ് ഒളിച്ചോടിയത്.
എന്നാല്‍ ഈ സംഭവത്തില്‍ അവഹേളിതരായി എന്ന് തോന്നിയ ബബ്ലിയുടെ സഹോദരങ്ങള്‍ രാകേഷ് കൗശവും, സുരേഷ് കൗശവും പിന്നീട് ഭൂപേന്ദ്രയെ സന്ധി സംഭാഷണത്തിന് എന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് ഇയാളെ ക്രൂരമായി മര്‍ദ്ദിച്ച് ഇയാളുടെ രഹസ്യഭാഗം കത്തികൊണ്ട് മുറിക്കുകയായിരുന്നു.
ഭൂപേന്ദ്രയെ പിന്നീട് ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് രാകേഷ് കൗശവും, സുരേഷ് കൗശവും പോലീസില്‍ കീഴടങ്ങി. തങ്ങളുടെ മാന്യതയ്ക്ക് കോട്ടം തട്ടിയതാണ് ഇത്തരം ഒരു ക്രൂരകൃത്യം ചെയ്തത് എന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.


