ഗർഭിണിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഇതരസംസ്ഥാന കച്ചവടക്കാരൻ അറസ്റ്റില്‍

കൊല്ലം കൊട്ടാരക്കരയില്‍ ഗർഭിണിയെ ബലാത്സംഗം ചെയ്യാൻ ശ്രമം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഇതര സംസ്ഥാന കച്ചവടക്കാരൻ അറസ്റ്റിലായി. കൊട്ടാരക്കര വെട്ടിക്കവലയിലാണ്സംഭവം.  വീടുകൾ തോറും കമ്പിളിപ്പുതപ്പ് വിൽക്കുന്ന ഉത്തർ പ്രദേശ് സ്വദേശി പീർ മുഹമ്മദാണ് അറസ്റ്റിലായത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 നാണ് സംഭവം.

Latest