അകാലനര രോഗലക്ഷണവുമാണ്

വെള്ളത്തിന്റെ പ്രശ്‌നം, ആഹാരരീതികള്‍, മുടിസംരക്ഷണത്തിലെ പോരായ്മ തുടങ്ങിയവയെല്ലാം മുടി നരയ്ക്കുന്നതിന് ഇന്നത്തെ കാലത്ത് പ്രധാന പങ്കുവഹിക്കുന്നു.

എന്നാല്‍ ഇതല്ലാതെയും ചിലപ്പോള്‍ ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നതിന് ആരോഗ്യപരമായ ചില കാരണങ്ങളാലുമാകാം. ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ,

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൃദയസംബന്ധമായ ചില പ്രശ്നങ്ങള് കൊണ്ട് 20കളില് തന്നെ മുടി നരയ്ക്കാം. അതായത് മറ്റു കാരണങ്ങളല്ലെങ്കില് ഹൃദയപ്രശ്നങ്ങള് സംശയിക്കാം.

വൈറ്റമിന് ബി12ന്റെ പോരായ്മയാണ് പലപ്പോഴും ചെറുപ്പത്തില് തന്നെ മുടി നരയ്ക്കാനുള്ള ഒരു കാരണം.വൈറ്റമിന് ഡി കുറവും കാരണമാകാം.

ചിലപ്പോള് മുടിയില് തന്നെ കൂടുതല് അളവില് ഹൈഡ്രജന് പെറോക്സൈഡ് സ്വാഭാവികമായി ഉല്പാദിപ്പിയ്ക്കപ്പെടും. ഇത് മുടി നരയ്ക്കാനുള്ള ഒരു കാരണമാണ്. സാധാരയായി മുടി ബ്ലീച്ച് ചെയ്യാന് ഹൈഡ്രജന് പെറോക്സൈഡ് ഉപയോഗിയ്ക്കാറുണ്ട്.

സ്ട്രെസ് വരുത്തുന്ന പല പ്രശ്നങ്ങളില് ഒന്നാണ് ചെറുപ്പത്തില് തന്നെ മുടി നരയ്ക്കുന്നത്. ഇത് ഒരു സാധാരണ കാര്യമാണ്.

Top