കുമ്പസാരിക്കാനെത്തിയ സുന്ദരിയെ കൊലപ്പെടുത്തി!..പുരോഹിതന് ജീവപര്യന്തം

വാഷിങ്ടണ്‍: കുമ്പസാരിക്കാനെത്തിയ സൗന്ദര്യമത്സര ജേതാവായ സ്ത്രീയെ കൊലപ്പെടുത്തിയ കത്തോലിക്ക പുരോഹിതന് ജീവപര്യന്തം. 85 വയസ്സുകാരനായ ജോണ്‍ ഫെയിറ്റ് എന്ന വിരമിച്ച പുരോഹിതനാണ് ദക്ഷിണ ടെക്‌സാസിലെ കോടതി ശിക്ഷ വിധിച്ചത്. എണ്‍പത്തഞ്ചു വയസ്സുകാരനായ ജോണിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ജീവപര്യന്തം.

1960 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. അന്ന് ടെക്‌സാസിലെ മക്കെല്ലനിലായിരുന്നു ജോണ്‍ സേവനം അനുഷ്ഠിച്ചിരുന്നത്. വിശുദ്ധവാരത്തില്‍ കുമ്പസാരത്തിനെത്തിയ ഐറിന്‍ ഗാര്‍സ എന്ന ഇരുപത്തഞ്ചുകാരിയെയാണ് ജോണ്‍ കൊലപ്പെടുത്തിയത്. അധ്യാപികയായിരുന്ന ഐറിസ് സൗന്ദര്യമത്സര ജേതാവു കൂടിയായിരുന്നു. കുമ്പസാരിക്കാനെത്തിയ യുവതിയെ വൈദികന്‍ പീഡിപ്പിക്കുകയും പിന്നീട് ബാത്ടബ്ബില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ശ്വാസം കിട്ടാതെ മരിച്ച യുവതിയുടെ ശരീരം പിന്നീട് സംഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐറിസിന്റെ കൊലപാതകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അരിസോണയിലെ വിരമിച്ചവര്‍ക്കു വേണ്ടിയുള്ള ആശ്രമത്തില്‍ താമസിക്കുകയായിരുന്ന ജോണിനെ കഴിഞ്ഞവര്‍ഷമാണ് വിചാരണയുടെ ഭാഗമായി ടെക്‌സാസില്‍ എത്തിച്ചത്.

അഞ്ചുദിവസം നീണ്ടുനിന്ന വിചാരണയ്ക്കിടെ 24ല്‍ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ ജോണിനെ ഉള്‍പ്പെടുത്താതിരിക്കാന്‍ പള്ളി അധികൃതര്‍ പ്രാദേശിക അധികൃതരെ നിര്‍ബന്ധിച്ചത് ഉള്‍പ്പെടെയുള്ള തെളിവുകളാണ് പ്രോസിക്യൂഷന്‍ ജോണിനെതിരെ ഹാജരാക്കിയത്. ദക്ഷിണ ടെക്‌സാസിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Top