ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതവും ലൈംഗികതയും പ്രതിപാദിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബ്രിട്ടീഷ് ചാനല്‍

ലണ്ടന്‍: ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതം പ്രമേയമാക്കിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റര്‍. ഡയാന രാജകുമാരിയുടെ കുടുബത്തിന്റേയും സുഹൃത്തുക്കളുടേയും എതിര്‍പ്പ് മറികടന്നുകൊണ്ടാണ് പ്രണയവും ലൈംഗികതയും പ്രിന്‍സ് ചാള്‍സുമൊത്തുള്ള വിവാഹജീവിതവും പ്രതിപാദിക്കുന്ന ഡോക്യുമെന്ററി ബ്രീട്ടീഷ് ബ്രോഡ്കാസ്റ്ററായ ചാനല്‍ 4 പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഡയാന രാജകുമാരിയുടെ ചരമവാര്‍ഷികമായ ആഗസ്ത് 31നായിരിക്കും പ്രേക്ഷകര്‍ക്കായി ഡോക്യുമെന്ററി ചാനലില്‍ എത്തുക.

ഡയാന രാജകുമാരിയും ചാൾസ് രാജകുമാരനും ചരിത്ര ലിപികളിൽ എഴുതപ്പെട്ട രണ്ട് പ്രശസ്ത വ്യക്തികളാണ്. ബ്രിട്ടീഷ് രാജകുടുംബത്തിൽ ഇത്രയും പ്രശസ്തരായ ദമ്പതിമാർ ഇവർ മാത്രമാണെന്ന് നിസംശയം പറയാനാകും. ഡയനാ രാജകുമാരിയുടേയും ഭർത്താവിന്റെയും ജീവിതം ലോകത്തെ മാധ്യമങ്ങൾക്ക് എന്നും ഒരു ചർച്ചാ വിഷയം തന്നെയായിരുന്നു.

ഡയാനയുടെ പ്രണയവും ദാമ്പത്യവും, അപകടമരണവുമെല്ലാം മാധ്യമങ്ങൾ വാരിക്കോരി എഴുതിയിരുന്നു. ചാനലിന്റെ ഈ നീക്കത്തിനെതിരെ രാജകുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഡയാന രാജകുമാരിയുടെ ജീവിതത്തെ അവഹേളിക്കല്ലെന്നാണ് ചാനലിനോട് ഡയാനയുടെ സുഹൃത്തുക്കളും ബന്ധുക്കളും ആവശ്യപ്പെട്ടത്. എന്നാൽ ഈ അവഗണനകൾ എല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് ചാനലിന്റെ പുത്തൻ നീക്കം.അതേസമയം ഡയാനയുടെ സ്വാകാര്യ ജീവിതത്തില്‍ നിന്നുമുള്ള രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങള്‍ ആയതുകൊണ്ട് ഇവ ഒഴിവാക്കാന്‍ കഴിയില്ലെന്നായിരുന്നു ചാനല്‍ 4 ഉടമകളുടെ നിലപാട്.

ഡയാനരാജകുമാരിയുടെ സ്വാകാര്യ ജീവിതത്തിലെ ക്ലിപ്പുകള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ നിരവധി പേര്‍ ഇതിനകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. അവരുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം നമുക്ക് അറിയണമെന്നില്ല. സ്വകാര്യ ജീവിതത്തിലെ രംഗങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കേണ്ടവയാണെന്നും അനുവാദമില്ലാതെ ഇവ എയര്‍ ചെയ്യുന്നത് അപഹാസ്യമാണെന്നും ‘ഓണ്‍ ഡ്യൂട്ടി വിത്ത ദ ക്വീന്‍’ എന്ന പുസ്തകത്തിന്റെ രചയിതാവായ ഡിക്കി ആര്‍ബിറ്റര്‍ പറഞ്ഞു.DIANA

എന്നാല്‍ ഡയാന രാജകുമാരി ജീവിച്ചിരുന്നെങ്കില്‍ 25 വര്‍ഷം പഴക്കമുള്ള ക്ലിപ്പുകള്‍ എയര്‍ ചെയ്യാന്‍ സമ്മതിച്ചേനെയെന്നും അത് അവര്‍ ഇഷ്ടപ്പെട്ടേനെയെന്നും ഡയാനയുടെ ബോഡി ഗാഡായിരുന്ന വ്യക്തി പറഞ്ഞു.

‘ആളുകള്‍ അവര്‍ എന്തായിരുന്നെന്ന് അറിയാന്‍ പോകുകയാണ്. താന്‍ പറയാന്‍ ഉദ്ദേശിച്ചതെന്തായിരുന്നെന്നും ഇനി ജനങ്ങള്‍ക്ക് മനസിലാകും’. 19886 മുതല്‍ 93 വരെ ഡയാനയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ വാര്‍ഫെ എന്നയാള്‍ പറയുന്നു.

1992 1993 വര്‍ഷങ്ങളിലാണ് ഈ വീഡിയോ ക്ലിപ്പുകള്‍ ടേപ്പ് ചെയ്യപ്പെട്ടത്. കെന്‍സിങ്ടണ്‍ പാലസില്‍വെച്ചായിരുന്നു റെക്കോര്‍ഡ് ചെയ്യപ്പെട്ടത്.
1997 ആഗസ്ത് 31ന് ഒരു കാര്‍ അപകടത്തിലാണ് ഡയാന രാജകുമാരി മരിക്കുന്നത്.

Top