90-കളിൽ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു പ്രിയാരാമന്‍. രജനികാന്ത് തിരക്കഥയെഴുതിയ വള്ളി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടിയാണ് പ്രിയാരാമൻ. ഒട്ടുമിക്ക നായകര്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ഈ താരത്തിന് ലഭിച്ചിരുന്നു, എന്നാൽ ഇടയ്ക്ക് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം ടെലിവിഷന്‍ പരമ്പരകളിലൂടെ തിരിച്ച് വരവ് നടത്തി. പക്ഷേ വ്യക്തി ജീവിതത്തിലെ പ്രതിസന്ധിയെത്തുടര്‍ന്ന് പ്രിയാരാമൻ അഭിനയരംഗത്തു നിന്ന് തന്നെ മാറി നില്‍ക്കുകയും ചെയ്തു. ആറാം തമ്പുരാന്‍, കാശ്മീരം, സൈന്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ച വെച്ച പ്രിയാരാമന്‍ മലയാളികൾക്ക് പരിചയമുള്ള നടനും നിര്‍മ്മാതാവുമായ രഞ്ജിത്തിനെയാണ് വിവാഹം ചെയ്തത്. രണ്ട് മക്കളുള്ള ഈ ദമ്പതികള്‍ അടുത്തിടെയാണ് വിവാഹ മോചനം നേടിയത്, അപ്പോൾ മക്കള്‍ക്ക് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്ന് പ്രിയാരാമന്‍ വ്യക്തമാക്കിയിരുന്നു.
തന്റെ മക്കളോടൊപ്പം സുഗമമായി ജീവിക്കുന്നതിന് വേണ്ടിയാണ് ബിസിനസ്സിലേക്ക് പ്രവേശിച്ചത്, മാത്രമല്ല പുരുഷാധിപത്യമായുള്ള ഗ്രാനൈറ്റ് വ്യാപാരത്തിലേക്കാണ് താന്‍ കടന്നു ചെന്നതെന്ന് താരം പറയുന്നു. ഒരു അഭിമുഖത്തിനിടയിലാണ് പ്രിയ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ വിജയകരമായി തരണം ചെയ്താണ് താന്‍ മുന്നേറിയതെന്ന് താരം പറയുന്നു. യഥാർത്ഥത്തിൽ ശക്തമായി നോ പറയാന്‍ പഠിച്ചത് ബിസിനസ്സ് ചെയ്ത് തുടങ്ങിയതിന് ശേഷമാണെന്ന് പ്രിയ പറയുന്നു. ഒരു സമയത്തു തന്റെ മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇപ്പോള്‍ അവര്‍ വലുതായതിനാല്‍ അഭിനയത്തിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും പ്രിയാരാമൻ പറഞ്ഞു നിറുത്തി!


