ആരാണ് പ്രൊഫഷണല്‍ – പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍ നാടന്‍ മറുപടി പറയണം

പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ പേരില്‍ കോണ്‍ഗ്രസില്‍ വീണ്ടും കലാപം. AICC സെക്രട്ടറി ശ്രീനിവാസന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദമുയര്‍ന്നിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ അനൂപ് വി ആര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയതോടൊണ് പുതിയ തലത്തിലേയ്ക്ക് ചര്‍ച്ചകള്‍ നീങ്ങുന്നത്.

പ്രൊഫഷണലുകള്‍ പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പിന്റെ ഭാഗമാകുന്നതിനെ സ്വാഗതം ചെയ്യുന്ന അനൂപ് വി.ആര്‍. കുഴല്‍നാടന്‍ ഉള്‍പ്പടെയുള്ളവര്‍ മറുപടി പറയേണ്ട മര്‍മ്മ പ്രധാനമായ ചോദ്യം മുന്നോട്ട് വെയ്ക്കുന്നു. ‘ആരാണ് പ്രൊഫഷണല്‍ ‘?. സമഗ്രമായി നിയമം പഠിക്കുകയും ,സമര്‍ഥമായി അത് പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന മാത്യു കുഴല്‍ നാടന്‍ ഒരു മികച്ച പ്രൊഫഷണല്‍ ആണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അനൂപ് വ്യക്തമാക്കുന്നു. അനൂപിന്റെ ഫേയസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

എന്നാല്‍ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്ക് (MSw) തിയററ്റിക്കല്‍ ആയി പഠിക്കുകയും, ഇപ്പോള്‍ ഫുള്‍ ടൈം ആയി സോഷ്യല്‍ വര്‍ക്ക് പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന എന്നെ മാത്യു കുഴല്‍ നാടന്‍ ഒരു പ്രൊഫഷണല്‍ ആയി അംഗീകരിക്കുന്നുണ്ടോ എന്നാണ് എന്റെ ചോദ്യം? മാത്യു കുഴല്‍ നാടന്‍ അതംഗീകരിച്ചാലും ഇല്ലെങ്കിലും കുഴല്‍ നാടന്റെ സംഘടനാ ബൈലോ അത് അംഗീകരിക്കുന്നില്ല. അതനുസരിച്ച് ഇന്‍കം ടാക്സ് റിട്ടേണ്‍സ് അടക്കുന്ന പ്രൊഫഷണല്‍സ് മാത്രം ആണ് പ്രൊഫഷണല്‍സ്.

പണ്ട് തിരുവിതാംകൂറിലെ രാജഭരണകാലത്ത് ശ്രീ മൂലം പ്രജാസഭയിലേയ്ക്ക് കരമടക്കുന്ന ആളുകള്‍ക്ക് മാത്രമാണ് വോട്ടവകാശം ഉണ്ടായിരുന്നത് എന്നത് പഴയ ചരിത്രം ആണ് .അതില്‍ നിന്ന് മാറി ‘ ആരാണ് പ്രൊഫഷണല്‍ എന്ന ചോദ്യത്തിലേയ്ക്ക് വന്നാല്‍, നിങ്ങള്‍ നിങ്ങളുടെ വീട്ടിലെ കോഴിക്കൂട് നിങ്ങളാല്‍ കഴിയും വിധം ഉണ്ടാക്കുമ്പോള്‍ അത് അമേച്വറും, സ്‌കില്‍ ഉള്ള ആശാരി അത് ഉണ്ടാക്കുമ്പോള്‍ അത് പ്രൊഫഷണലും ആണ്. അതെ, അതാണ് പ്രൊഫഷണലിസം.

അത്രമാത്രം ആണ് പ്രൊഫഷണലിസം. അതിനപ്പുറം നിങ്ങള്‍ പറയുന്നത് എലൈറ്റ് പ്രൊഫഷണലിസം ആണ്. ഇപ്പോള്‍ എ ഐ സി സി സെക്രട്രി സ്ഥാനത്തേയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് കൂടിയായ പഴയ സിവില്‍ സര്‍വ്വീസ് കാരന്‍ കൂടിയായ വ്യക്തി കുറേ കാലമായി കോണ്‍ഗ്രസ് പാര്‍ട്ടി യുടെ അകത്തളങ്ങളില്‍ സംഭാവനകള്‍ നല്‍കിയിട്ടുള്ള ആള്‍ ആണ് എന്ന് നിങ്ങള്‍ പറയുന്നു.

സംഭാവന അകത്തളത്തില്‍ ആയത് കൊണ്ട് നമുക്കാര്‍ക്കും അത് വിലയിരുത്താന്‍ കഴിയില്ല. പക്ഷേ അതിന്റെ പേരില്‍ അതിനെ ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ പാര്‍ട്ടിയുടെ പുറം തളങ്ങളില്‍ പണിയെടുക്കുന്ന, ഇപ്പോഴും നിങ്ങളൊന്നും പ്രൊഫഷണല്‍ ആയി പരിഗണിക്കാത്ത എന്നെപ്പോലുള്ളവര്‍ നല്‍കുന്ന സംഭാവനകളെ കുറിച്ച്, മറ്റാരും സംസാരിക്കാത്തതിനാല്‍, അതിന് വേണ്ടി ലോബിയിങ്ങുകള്‍ നടക്കാത്തതിനാല്‍ , ഞങ്ങള്‍ക്കൊക്കെ അതിനെ കുറിച്ച് സ്വയം സംസാരിക്കേണ്ടി വരും.

വിസ്താര ഭയത്താല്‍ അതിലേയ്ക്ക് മുഴുവനായി കടക്കുന്നില്ല. ചുരുങ്ങിയത് ഒരു കാര്യം പറയാം, ഘഏആഠ വിഷയത്തിലൊക്കെ നിങ്ങളുടെ ദേശീയ പ്രസിഡന്റ് ശശി തരൂരൊക്കെ നിലപാട് എടുക്കുന്നതിന് എത്രയോ മുന്‍പ് , ആ വിഷയത്തെ ആദ്യമായി അഡ്രസ് ചെയ്ത കോണ്‍ഗ്രസ് കാരനാണ് ഞാന്‍. സാധരണ ഗതിയില്‍ കോണ്‍ഗ്രസ് രാഷ്ട്രിയം സംസാരിക്കാത്ത സിവില്‍ സൊസൈറ്റി – ദളിത് – മൈനോരിറ്റി വിഷയങ്ങള്‍ ദേശീയതലത്തിലും ഇവിടെയും സംഘടനാ സിലബസിന്റെ ഭാഗമാക്കാന്‍ പരിശ്രമിക്കുന്നു.

ആക്ടിവിസത്തെ അപ്ഡേറ്റ് ചെയ്യുന്നു. എന്നെപ്പോലൊരു പൊളിറ്റക്കല്‍ പ്രൊഫഷണലിനെ പാര്‍ടിയുടെ പോളിസി മേക്കിങ്ങ് സ്ട്രക്ചറില്‍ പ്ലേസ് ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുമോ? എനിക്ക് ഒരു പ്രതീക്ഷയുമില്ല. പക്ഷേ, എനിക്ക് എന്നെ കുറിച്ച് സംസാരിക്കുന്നതില്‍ ഒരു ഇന്‍ഹിബിഷനും ഇല്ല. അത് എനിക്ക് വേണ്ടി മാത്രം അല്ല. ഞാന്‍ പ്രതിനിധീകരിക്കുന്ന താല്‍പര്യങ്ങള്‍ക്ക് കൂടിയാണ്. ഡോക്ടര്‍ പല്‍പ്പു എന്ന പ്രൊഫഷണലിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. മൈസൂരില്‍ നിന്ന് ങആആട പാസായ ഡോക്ടര്‍ പല്‍പ്പുവിന് തിരുവിതാംകൂറില്‍ – സ്വന്തം നാട്ടില്‍ പ്രാക്ടീസ് ചെയ്യാന്‍ പറ്റാതിരുന്നപ്പോള്‍ ആണ് പല്‍പ്പു എന്ന സോഷ്യല്‍ വര്‍ക്ക് പ്രാക്ടീഷണര്‍ ഉണ്ടാകുന്നതും, ടചഉജ യോഗം ഉണ്ടാകുന്നതും.

അയ്യങ്കാളി പറഞ്ഞ ആ ആഅ ക്കാര്‍ ആണ് ആ സമുദായത്തില്‍ നിന്നുള്ള ആദ്യത്തെ പ്രൊഫഷണലുകള്‍. ഗള്‍ഫ് പണം സൃഷ്ടിച്ച വിദ്യാഭ്യാസ പുരോഗതിയും അങ്ങനെയുണ്ടായ പ്രൊഫഷണലുകളും ആണ് മുസ്ളിം സമുദായത്തെ മുഖ്യധാരയില്‍ അടയാളപ്പെടുത്തിയത്. അങ്ങനെയുണ്ടായ ചരിത്രത്തെ പുറം തിരിഞ്ഞ് നില്‍ക്കുന്നത് കൊണ്ട് തന്നെയാണ്, ഞങ്ങളെപ്പോലെയുള്ള ഓര്‍ഗാനിക് പ്രൊഫഷണലുകളെ നിങ്ങള്‍ കാണാതെ പോയത്.

അതെന്തായാലും അധികകാലം ഞങ്ങളെയൊന്നും അവഗണിക്കാന്‍ നിങ്ങള്‍ക്കൊന്നും കഴിയില്ല. ആരുടേയും ലോബിയിങ്ങില്‍ ഒതുങ്ങുന്ന ഒന്നിന്റെ പേരല്ലല്ലോ ചരിത്രം.
വിയാറിനു പിന്നാലെ പ്രഫഷണല്‍ കോണ്‍ഗ്രസ് നേതൃത്തത്തിന്റെ efficiency ഓഡിറ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് കെ.എസ്.യു നേതാവ് അനൂപ് മോഹനും രംഗത്ത് വന്നു. സംഘടന നിലവില്‍ വന്നതിനു ശേഷം പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ സംഭാവന എന്താണെന്ന് വ്യക്തമാക്കണം. ‘ഹോട്ട് സീറ്റ്’ എന്ന പേരില്‍ പ്രഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടികള്‍ പ്രഫഷണലിസം അല്ലെന്നും ‘കസേരകളി’ മാത്രമാണെന്നു അനൂപ് ആരോപിക്കുന്നു.

Top