നോട്ടിനു ക്യൂ നിന്ന രണ്ടു പേർ കുഴഞ്ഞു വീണു മരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അഞ്ഞൂറ് ആയിരം രൂപ നോട്ടുകൾ പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയ്ക്കു രണ്ടു രക്തസാക്ഷികൾ. ആലപ്പുഴയിലും തലശേരിയിലുമായി രണ്ടു പേർ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
ആലപ്പുഴ ഡാണാപ്പടി എസ്.ബി.ടി ശാഖയ്ക്ക് മുന്നിൽ ക്യൂ നിൽക്കുകയായിരുന്ന കുമാരപുരം സ്വദേശി കാർത്തികേയൻ (72) ആണ് മരിച്ചത്. രാവിലെ മുതൽ നല്ല തിരക്കായിരുന്ന ബാങ്കിൽ കാർത്തികേയൻ 10 മണിയോടെയാണ് എത്തിയത്. ഏറെ നേരം കാത്തുനിന്നതിനൊടുവിൽ അദ്ദേഹം കുഴഞ്ഞുവീണു. ഉടൻ ഹരിപ്പാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എ.ടി.എമ്മുകളിൽ പണം കാലിയായതിനെ തുടർന്ന് എല്ലാ ബാങ്കുകളുലും ഇന്നും ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
തലശ്ശേരിയിൽ നോട്ട് മാറാൻ ബാങ്കിൽ ക്യൂ നിന്നയാളാണ് വീണു മരിച്ചത്. എസ്ബിടിയുടെ മൂന്നാം നിലയിൽ നിന്നാണ് പിണറായി സ്വദേശി ഉണ്ണി താഴെ വീണത്. അഞ്ചര ലക്ഷം രൂപ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top