ഖത്തറില്‍ കോണ്‍ഗ്രസ്സ് അനുകൂല സംഘടനയില്‍ സുധീരപക്ഷം സാന്നിധ്യമറിയിക്കുന്നു; ഉമ്മന്‍ചാണ്ടിയെ അവഹേളിക്കാന്‍ ശ്രമമുണ്ടായെന്ന് പരാതി

കെ.പി.സി.സി അംഗീകരിച്ച ഖത്തറിലെ കോണ്‍ഗ്രസ്സനുകൂല സാംസ്‌കാരിക സംഘടനയായ ഇന്‍കാസിന്റെ ഔദ്യോഗിക വിഭാഗത്തെ വെല്ലുവിളിച്ച് സംഘടനയുടെ മുന്‍ പ്രസിഡന്റും നിലവിലെ ഗ്ലോബല്‍ കമ്മറ്റി സെക്രട്ടറിയുമായ ജോപ്പച്ചനും ഏതാനും പാര്‍ശ്വവര്‍ത്തികളും ചേര്‍ന്ന് സുധീരന്‍ പക്ഷത്തിനു വേണ്ടി പടയൊരുക്കം നടത്തുകയാണെന്ന് ചില സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നു.

ലോകത്തെങ്ങും ഉള്ള മലയാളികളായ കോണ്‍ഗ്രസ്സുകാര്‍ വിവിധ ഗ്രൂപ്പുകളിലായി നിന്ന് പോരടിച്ചപ്പോള്‍ അവരോടെല്ലാവരോടും പറയാറുണ്ടായിരുന്നത് ഖത്തറിലെ ഇന്‍കാസിനെ കണ്ടു പഠിക്കാനായിരുന്നു. ഒരു തരം ഗ്രൂപ്പിസവും ഇല്ലാതെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഖത്തറിലെ കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ സുധീരന്‍ ഗ്രൂപ്പിന്റെ പ്രയോക്താവായി പഴയകാല കേരളാ കോണ്‍ഗ്രസ്സുകാരനായിരുന്ന ഇദ്ദേഹം തനിനിറം വ്യക്തമാക്കിയത് മാസങ്ങള്‍ക്ക് മുന്‍പ് ശ്രീ ഉമ്മന്‍ ചാണ്ടിക്ക് ഇന്‍കാസ് സ്വീകരണം കൊടുത്തപ്പോഴായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ അര്‍പ്പണബോധവും കഠിനാദ്ധ്വാനവും കൊണ്ട് എല്ലാ ഗ്രൂപ്പ് ചിന്തകള്‍ക്കും അതീതമായി ലോകത്തെങ്ങുമുള്ള മലയാളികള്‍ ഒരാവേശമായി കണക്കാക്കുന്ന ജനനായകന്‍ ദോഹയില്‍ എത്തിയപ്പോള്‍ തന്റെയും ഉമ്മന്‍ ചാണ്ടിയുടെയും ജില്ലയായ കോട്ടയത്തിനെക്കൊണ്ട് തന്നെ അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ചത് അന്ന് സുധീരപക്ഷത്തിന്റെ ഗ്രൂപ്പ് പ്രവര്‍ത്തനമായി അധികമാരും കണ്ടിരുന്നില്ല. എല്ലാ ജില്ലാ പ്രസിഡന്റ് മാരും ഉമ്മന്‍ ചാണ്ടിയെ ഷാള്‍ അണിയിച്ചു ആദരിച്ചപ്പോള്‍ കോട്ടയത്തിന്റെ ആരും തന്നെ മുന്നോട്ട് വരാതിരുന്നത് ഏറെ സംസാരവിഷയം ആയിരുന്നു.

പക്ഷെ ജോപ്പച്ചന്റെ സുധീരക്കൂറു വെളിവാകുന്നത് കടുത്ത ഗ്രൂപ്പ് വികാരമുള്ള ടി എന്‍ പ്രതാപനെ ദോഹയില്‍ കൊണ്ടുവന്നു ആദരിച്ചപ്പോഴാണ്. അതിന്റെ പൂര്‍ണത കൈവന്നതാകട്ടെ, ഔദ്യോഗിക വിഭാഗത്തെ വെല്ലുവിളിച്ച് അവര്‍ നടത്തുന്ന അതേ ദിവസം അതേ സമയം അതേ കെട്ടിടത്തില്‍ ഇന്ദിരാഗാന്ധി ജന്മദിനാഘോഷം കൊണ്ടാടാന്‍ മറ്റൊരു സുധീരപക്ഷക്കാരനായ ടോമി കല്ലാനിയെ അവതരിപ്പിച്ചപ്പോഴാണ്. ഇത്തരം ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ പലതും നടത്തുമ്പോള്‍ കക്ഷത്തുള്ളത് പോകാതെ ഉത്തരത്തിലുള്ളത് എടുക്കുക എന്ന തന്ത്രമാണ് കുതന്ത്രങ്ങളുടെ ചാണക്യന്‍ എന്നറിയപ്പെടുന്ന ജോപ്പച്ചന്‍ തെക്കേക്കൂറ്റ് ചെയ്യാറുള്ളത്.

ഉമ്മന്‍ ചാണ്ടിയെ അവഹേളിച്ചപ്പോള്‍ അത് കോട്ടയം ജില്ലാ നേതൃത്വത്തിന്റെ തലയില്‍ കെട്ടിവെച്ചും ടി എന്‍ പ്രതാപനെ കൊണ്ടുവന്നപ്പോള്‍ അത് തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ അക്കൗണ്ടില്‍ വരവുവെച്ചും ടോമി കല്ലാനിയെന്ന ഒറ്റയാനെ ആദരിച്ചപ്പോള്‍ അത് ജില്ലാ കൂട്ടായ്മ എന്ന പുതിയ ലേബലൊട്ടിച്ചും തനിക്കെതിരെ അച്ചടക്ക നടപടി വരാതിരിക്കാന്‍ ഈ ചാണക്യന്‍ ശ്രദ്ധിച്ചു പോന്നിട്ടുണ്ട്. ഇത്തരം കുതന്ത്രങ്ങള്‍ കൊണ്ടാണ് സ്വന്തം ജില്ലയില്‍ പോലും കാര്യമായ സ്വാധീനം ഒന്നും അവകാശപ്പെടാനില്ലാത്ത ഈ പാലാക്കാരന്‍ നോര്‍ക്കയിലെ പദവിയടക്കം കിട്ടാവുന്ന എല്ലാ സ്ഥാനമാനങ്ങളും കോണ്‍ഗ്രസ്സില്‍ പ്രവേശിച്ചു നേടിയെടുത്തത്

Top