ഇൻകാസ് യൂത്ത് വിങ് ഖത്തർ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ഖത്തർ : ഖത്തറിലെ സാമുഹ്യസേവന രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന റഹീം റയാൻ അനുസ്മരണാർത്ഥം ഇൻകാസ് യൂത്ത് വിങ് ഖത്തർ ഹമദ് ബ്ലഡ് ഡൊണേഷൻ സെൻ്ററിൽ വച്ച് രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു.

കോവിഡ് കാലത്ത് നിരാലംബരായ മലയാളി സമൂഹത്തിന് കൈത്താങ്ങാകുവാൻ മാതൃകാരപരമായ സന്നദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ഒടുവിൽ കോവിഡിനോട് പടപൊരുതി നമ്മെ വിട്ടു പോയ റഹീം റയാൻ്റെ സുഹൃത്തുക്കളുടെയും ഖത്തർ ഇൻകാസ് യൂത്ത് വിങ് പ്രവർത്തകരടക്കമുള്ള നൂറുകണക്കിന് രക്തധാതാക്കളുടെ സാന്നിധ്യം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായിരുന്നു.

ഐ.സി.ബി.എഫ് , ഐ.സി.എസ്  തുടങ്ങി ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സാമൂഹ്യ സംഘടനകളുടെ ഭാരവാഹികൾ ഖത്തർ ഇൻകാസ് നേതാക്കൻമർ എന്നിവരുടെ നേതൃത്വത്തിൽ രക്തധാതാക്കൾക്ക് സർട്ടിഫിക്കറ്റുകളും നസീം അൽറബീഹ് മെഡിക്കൽ സെൻ്ററിൻ്റെ ഡിസ്കൗണ്ട് കാർഡും വിതരണം ചെയ്തു.

Top