റഫാല്‍ ബിജെപി പ്രതിരോധത്തിൽ !വ്യോമസേനാ ഉദ്യോഗസ്ഥരെ നേരിട്ടു കേള്‍ക്കണമെന്നും ചീഫ് ജസ്റ്റിസ്. പ്രതിരോധ സാമഗ്രികള്‍ വാങ്ങാനുള്ള നയം മാറ്റിയതെന്തിനെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: റഫാല്‍ കേസിൽ ബിജെപി പ്രതിരോധത്തിൽ എത്തുന്നു !വ്യോമസേനാ ഉദ്യോഗസ്ഥരെ നേരിട്ടു കേള്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു .റഫാല്‍ ഇടപാടില്‍ പ്രതിരോധ സാമഗ്രികള്‍ വാങ്ങാനുള്ള നയം മാറ്റിയതെന്തിനെന്ന് സുപ്രീംകോടതി ആരാഞ്ഞു . അഡീഷണല്‍ ഡിഫന്‍സ് സെക്രട്ടറി വരുണ്‍ മിത്രയോട് വിശദാംശങ്ങള്‍ തേടി. റഫാല്‍ കേസില്‍ എയര്‍ മാര്‍ഷല്‍ സുപ്രീംകോടതിയില്‍ ഹാജരായി. എയര്‍ വൈസ് മാര്‍ഷല്‍ ടി.ചലപതിയും കോടതിയിലെത്തി. ടി.ചലപതിയുമായി ചീഫ് ജസ്റ്റിസ് ബെഞ്ച് സംസാരിച്ചു.

റഫാല്‍ യുദ്ധവിമാനങ്ങളുടെ സാങ്കേതിക വശങ്ങള്‍ വിശദീകരിക്കുന്നതിനാണ് വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. വിലയില്‍ ഇപ്പോള്‍ ചര്‍ച്ച വെണ്ടെന്നും കോടതി വ്യക്തമാക്കി. റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വാദം പുരോഗമിക്കവെയാണ് സുപ്രീം കോടതി പ്രസ്തുത നിലപാടെടുത്തത്.rafale deal1

36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വന്‍ക്രമക്കേട് നടന്നത്. ഇതിന് പിന്നാലെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നെന്ന് ഹര്‍ജിക്കാരനായ എം.എല്‍.ശര്‍മ കോടതിയെ അറിയിച്ചു. റഫാല്‍ ഇടപാട് റിലയന്‍സിന് നല്‍കാനാണ് പ്രധാനമന്ത്രി പദ്ധതിയില്‍ മാറ്റം വരുത്തിയതെന്ന് മറ്റൊരു ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. മോദി പദ്ധതി പ്രഖ്യാപിച്ച് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഒരു റഫാല്‍ വിമാനം പോലും വന്നില്ല. ഫ്രഞ്ച് സര്‍ക്കാര്‍ ഒരുതരത്തിലുള്ള ഉറപ്പും നല്‍കിയിട്ടില്ല. അധികാരത്തിലിരിക്കുന്നവര്‍ പദവി ദുരുപയോഗം ചെയ്‌തെന്നും ഡസോയുടെ ഓഫ്‌സെറ്റ് പങ്കാളി ആരാണെന്ന് കേന്ദ്രസര്‍ക്കാരിന് അറിയില്ലെന്നാണ് പറയുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു.റഫാലില്‍ അന്വേഷണം ആവശ്യപ്പെട്ട് മനോഹര്‍ ലാല്‍ ദണ്ഡ, പ്രശാന്ത് ഭൂഷണ്‍, കേന്ദ്രമന്ത്രിമാരായിരുന്ന അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ തുടങ്ങിയവരാണ് പൊതുതാല്‍പര്യ ഹര്‍ജികള്‍ നല്‍കിയത്.

അതേസമയം, റാഫേല്‍ ഇടപാടില്‍ പ്രതിരോധസംഭരണ നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്. യു.പി.എ സര്‍ക്കാരുണ്ടാക്കിയ ചട്ടങ്ങള്‍ പിന്തുടരുകമാത്രമാണ് ചെയ്തത്. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി അംഗീകാരം നല്‍കിയിരുന്നു. ഒരു വര്‍ഷത്തോളം ഫ്രാന്‍സുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, റഫാല്‍ വിലയില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. വില വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് കോടതി തീരുമാനിച്ചാൽ മാത്രം ഇക്കാര്യം ചർച്ച ചെയ്താൽ മതിയെന്നും ഗൊഗോയ് കൂട്ടിച്ചേർത്തു. എന്നാൽ റഫാല്‍ ഇടപാടു കോടതി വിലയിരുത്തുന്നതിനെ കേന്ദ്രം എതിര്‍ത്തു. ഇടപാടു വിലയിരുത്തേണ്ടതു വിദഗ്ധരാണെന്നും കോടതി അല്ലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിളിക്കാനുള്ള നീക്കം കോടതി തടഞ്ഞു. വ്യോമസേനാ ഉദ്യോഗസ്ഥരെ നേരിട്ടു കേള്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം തുടരുന്നു.

Latest
Widgets Magazine