നഗ്നയായ രഹ്ന ഫാത്തിമയും, നഗ്നനായ പൃഥ്വിരാജും..! രണ്ടു പേർക്കും രണ്ടു നീതിയും രണ്ടു ന്യായവും; വൈറലായി സോഷ്യൽ മീഡിയ കുറിപ്പ്

കൊച്ചി: മാസങ്ങൾക്കു മുൻപ് ശബരിമല വിവാദ നായിക രഹ്ന ഫാത്തിമയുടെ വൈറലായ ഒരു വീഡിയോയുണ്ടായിരുന്നു. ഈ വീഡിയോ വൈറലായതിനു പിന്നാലെ രഹ്ന അറസ്റ്റിലാകുകയും, ജയിലിൽ കിടക്കുകയും, കിടപ്പാടം പോലും നഷ്ടമാകുകയും ചെയ്തു. അർദ്ധനഗ്നയായ രഹ്ന ഫാത്തിമയുടെ ചിത്രവും വീഡിയോയുമാണ് അന്ന് സോഷ്യൽ മീഡിയ വഴി വൈറലായി മാറിയത്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് അർദ്ധനഗ്നനായ ചിത്രം സോഷ്യൽ മീഡിയ വഴി പങ്കു വച്ചതോടെയാണ് ഇപ്പോൾ ഈ ചിത്രം വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്.

നഗ്നയായി നിന്ന രഹ്‌ന ഫാത്തിമ സ്വന്തം കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തിൽ ചിത്രം വരപ്പിച്ചാണ് വിവാദത്തിൽ അന്ന് കുടുങ്ങിയത്. രഹ്‌ന ഫാത്തിമയുടെ നഗ്‌നതയ്ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ നടൻ പൃഥ്വിരാജിനെതിരെയും കേസെടുക്കണമെന്ന ആവശ്യവുമായാണ് ഇപ്പോൾ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലായി മാറിയിരിക്കുന്നത്.

സുപ്രീം കോടതി അഭിഭാഷക ആയ രശ്മിത രാമചന്ദ്രനാണ് ഇതു സംബന്ധിച്ചു ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്. ഈ വിഷയം ചൂണ്ടിക്കാട്ടി രശ്മിത ഫേസ്ബുക്കിലിട്ട് പോസ്റ്റ് വൈറലായി മാറിയിട്ടുമുണ്ട്. പൃഥ്വിരാജ് അർധനഗ്നനായി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് വിഷയത്തിന് ആധാരമായി മാറിയതും.

രണ്ട് ദിവസം മുമ്പ് പൃഥ്വിരാജ് ഷർട്ട് ഇടാതെ ഒരു ബീച്ചിൽ നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് രശ്മിതയുടെ പോസ്റ്റിന് ആധാരം. പെയിന്റ് കൊണ്ടു മറച്ച മാറിടം പൊതുവിടത്തിൽ പ്രദർശിപ്പിച്ച രഹ്‌ന ഫാത്തിമയേക്കാൾ പെയിൻറിന്റെ മറ പോലുമില്ലാതെ നഗ്‌നത പ്രദർശിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ കുറ്റക്കാരനാണെന്ന് രശ്മിത ചൂണ്ടിക്കാട്ടുന്നു.

നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടിൽ എന്തുകൊണ്ടാണ് പൃഥ്വിരാജിനെതിരെ കേസില്ലാത്തതെന്ന് സംശയം രഹ്‌ന ഫാത്തിമ സംഭവത്തിൽ സദാചാരം തകർന്ന സകല മനുഷ്യരും ഏജൻസികളും പൊലീസും ജാമ്യം നിഷേധിച്ച കോടതിയും തീർത്തു തരണമെന്നും അവർ പറയുന്നു. ധനാഢ്യതയിലും ലോക പരിചയത്തിലും വൻ സ്വാധീനവും ആൾബലവുമുള്ള ആളുകളുടെ സമ്പത്തിലും രഹ്ന ഫാത്തിമയേക്കാൾ ഒരുപാടു മുകളിൽ നിൽക്കുന്ന പൃഥ്വിരാജ് ജാമ്യം കൊടുത്താൽ നാടു വിടാനുള്ള സാധ്യതയും ബഹുമാനപ്പെട്ട കോടതി പരിഗണിക്കണമെന്നും പോസ്റ്റിലുണ്ട്.

Top