രാഹുല്‍ ഇശ്വര്‍ അഴിക്കുള്ളിലേക്കോ? കടുത്ത നടപടികളുമായി പോലീസ്; മാങ്കൂട്ടത്തെ വെള്ളപൂശന്നവര്‍ക്കുള്ള മുന്നറിയിപ്പ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതയെ അപമാനിച്ചു എന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. തിങ്കളാഴ്ച്ച രാവിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

അന്വേഷണത്തിന്റെ ഭാഗമായി രാഹുല്‍ ഈശ്വറിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലാപ്പ്ടോപ്പില്‍ നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ ആദ്യമൊഴി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് ഓഫീസില്‍ പരിഗോധനക്കിറങ്ങിയപ്പോള്‍ മൊബൈല്‍ കൈമാറുകയായിരുന്നു. പരിശോധനയില്‍ മൊബൈലിലെ ഒരു ഫോള്‍ഡറില്‍ അപ്ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തി. അതിനിടെ രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തുന്ന ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയാ പേജില്‍ എത്തിയിട്ടുണ്ട്. പോലീസ് കസ്റ്റഡില്‍ എടുക്കാനെത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്ന്. സാറേ… എനിക്ക് 7 മണിക്ക് ചര്‍ച്ചയുണ്ട്.. അതിനുള്ളില്‍ തിരിച്ചെത്തുമോ.. ? എന്ന് രാഹുല്‍ പോലീസുകാരോട് ചോദിക്കുന്നത് കാണാം.

നേരത്തെ ആദ്യം കസ്റ്റഡിയിലെടുത്ത ശേഷം രാഹുലിനെ എ ആര്‍ ക്യാമ്പിലാണ് എത്തിച്ചത്. ഇവിടെ നിന്നും സ്റ്റേഷനിലേക്ക് മാറ്റി. ചിരിച്ച്, മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ കൈ വീശിയ ശേഷമാണ് രാഹുല്‍ പൊലീസ് വാഹനത്തില്‍ കയറി പോയത്. രാഹുലിനെ നാളെ മജിസ്ട്രേറ്റിന് മുന്നിലെത്തിക്കും. അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ട എന്ന് ആവശ്യപ്പെട്ടത് തങ്ങളാണെന്ന് ദീപാ രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു

രാഹുലിനെതിരെ ഒരു പുതിയ വകുപ്പ് കൂടി ചുമത്തിയെന്നും മറ്റൊരു സാമൂഹ്യ മാധ്യമ പോസ്റ്റിനെ ഉദ്ധരിച്ച് പറഞ്ഞതിനാണ് പുതിയ വകുപ്പ് ചുമത്തിയതെന്നും ദീപാ ദാസ് പറഞ്ഞു. ‘കോടതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കും. സ്ത്രീത്വത്തെ അപമാനിച്ചു എന്നത് വ്യാജ പരാതിയാണ്. എഐ ദൃശ്യങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. രാഹുല്‍ ഈശ്വറിനെ നാളെ രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാക്കും.’ ദീപാ രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുലിനെ നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും. ബിഎന്‍എസ് 75 (3) വകുപ്പ് കൂടി കൂട്ടി ചേര്‍ത്തിട്ടുണ്ട്. അതിജീവിതയ്‌ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, കേസില്‍ നാലു പേരെ പ്രതിചേര്‍ത്തു. രഞ്ജിത പുളിക്കന്‍, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍ എന്നിവരെയാണ് സൈബര്‍ ആക്രമണ കേസില്‍ പ്രതിചേര്‍ത്തത്.

Top