ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേല്‍. ഗാന്ധി കുടുംബം കോണ്‍ഗ്രസിന് ബാധ്യതയാണെന്ന് ഫൈസല്‍ പട്ടേല്‍ തുറന്നടിച്ചു. രാഹുല്‍ഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും രാഷ്ട്രീയമറിയില്ലെന്നും ഗാന്ധി കുടുംബം കോണ്‍ഗ്രസ് നേതൃത്വം ഒഴിയണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു.
ബിഹാര്‍ തോല്‍വിക്ക് പിന്നാലെ തുടര്‍ച്ചയായുള്ള പരാജയങ്ങളില്‍ നേതൃത്വത്തെ കുറ്റപ്പെടുത്തി അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ് പട്ടേലും രംഗത്തെത്തിയിരുന്നു. ഇനിയൊരു ജയത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്ര കാലം കാത്തിരിക്കണമെന്നും കസേര മോഹികളായ നേതാക്കള്‍ക്ക് മാറ്റമില്ലാത്തതാണ് പ്രശ്‌നമെന്നും മുംതാസ് പട്ടേല്‍ വിമര്‍ശിച്ചിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


