ദക്ഷിണേന്ത്യയില്‍ രാഹുല്‍ മത്സരിക്കുമെന്ന് ഏറെ കുറെ ഉറപ്പായെങ്കിലും അദ്ദേഹം ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. കര്‍ണാടകത്തില്‍ നിന്നും കേരളത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി സമ്മര്‍ദ്ദം ഏറുന്നുണ്ട്.
ഇതോടെ വീണ്ടും ദേശീയ നേതൃത്വം അനിശ്ചിതത്വത്തിലായി. അതേസമയം രാഹുല്‍ തന്നെ മണ്ഡലത്തില്‍ മത്സരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകരും നേതാക്കളും. ഇതിനിടെ രാഹുല്‍ ഗാന്ധി വരില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കൂടിയായ ടി സിദ്ധിഖ്.
വയനാട് , വടകര മണ്ഡലങ്ങള്‍ ബാക്കി വെച്ച് ദേശീയ നേതൃത്വം കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഇതോടെ രാഹുല്‍ ഗാന്ധി തന്നെ വയനാട്ടില്‍ മത്സരിക്കുമെന്നായി റിപ്പോര്‍ട്ടുകള്‍. അതേസമയം ഇപ്പോഴും രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുള്ള അനിശ്ചിതത്വം നീളുകയാണ്. ഇതിനിടെ രാഹുല്‍ വയനാട് മത്സരിക്കില്ലെന്നും താന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമന്നും വ്യക്തമാക്കിയിരിക്കുകയാണ് ടി സിദ്ധിഖ്. മംഗളം ഓണ്‍ലൈന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കോണ്‍ഗ്രസിന് നൂറ് ശതമാനവും വിജയസാധ്യതയുളള രാജ്യത്തെ തന്നെ ചില മണ്ഡലങ്ങളില്‍ ഒന്നാണ് വയനാട്. ഐ ഗ്രൂപ്പിന്റെ സീറ്റായ വയനാടിന് വേണ്ടി ഇത്തവണ കോണ്‍ഗ്രസില്‍ വന്‍ ഗ്രൂപ്പ് തര്‍ക്കമാണ് ഉടലെടുത്തത്. ടി സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യമായിരുന്നു എ ഗ്രൂപ്പ് മുന്നോട്ട് വെച്ചത്.
എന്നാല്‍ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ചെന്നിത്തലയും ഐ ഗ്രൂപ്പും കടുപ്പിച്ചു ഇതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീണ്ടു. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അയയില്ല എന്ന ഘട്ടത്തില്‍ ഹൈക്കമാന്‍ഡ് വിഷയത്തില്‍ ഇടപെട്ടു. സമവായമുണ്ടാക്കി സ്ഥാനാര്‍ത്ഥിയായി സിദ്ദിഖിനെ തന്നെ നിയോഗിച്ചു.
ഔദ്യോഗിക പ്രഖ്യാപനം വരും മുന്‍പ് തന്നെ ടി സിദ്ദിഖ് വയനാട്ടിലെത്തി പ്രചരണവും തുടങ്ങി. സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ചെന്നിത്തലയും ഐ ഗ്രൂപ്പും അസംതൃപ്തരായിരുന്നു. ഇതിനിടെയാണ് ട്വിസ്റ്റായി സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട് വന്നത്. കെസി വേണുഗോപാലാണ് കേന്ദ്രത്തില്‍ ഇതിനായി ചരടു വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മണ്ഡലത്തില്‍ താന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നും നാളെ തന്നെ വയനാട് നാമനിര്‍ദ്ദേശ പത്രിക നനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി സിദ്ധിഖിനെതിരെയുള്ള കേസുകളില്‍ അദ്ദേഹം ജാമ്യം എടുത്ത് തുടങ്ങിയെന്നാണ് വിവരം.